വാഹനത്തിൽ 'പൊലീസ്' സ്റ്റിക്കർ; ദമ്പതികൾക്കെതിരെ കേസ്
text_fieldsമാനന്തവാടി: പൊലീസ് സ്റ്റിക്കർ പതിച്ച വാഹനത്തിൽ യാത്രചെയ്ത ദമ്പതികൾക്കെതിരെ പൊലീസ് കേസെടുത്തു. തമിഴ്നാട് തിരുനെൽവേലി അമ്മൻകോവിൽ സ്ട്രീറ്റിലെ മഹേന്ദ്രൻ (25), ഭാര്യ ശരണ്യ (23) എന്നിവർക്കെതിരെയാണ് മാനന്തവാടി പൊലീസ് ആൾമാറാട്ടം, പൊലീസ് വാഹനമെന്ന് തെറ്റിദ്ധരിപ്പിച്ച് ദുരുപയോഗം ചെയ്യൽ, പകർച്ചവ്യാധി നിരോധന നിയമം എന്നീ വകുപ്പുകൾ പ്രകാരം കേസെടുത്തത്. തലശ്ശേരിയിൽ നിന്ന് കോയമ്പത്തൂരിലേക്ക് പോവുകയായിരുന്ന ഇവർ സഞ്ചരിച്ചിരുന്ന ബോണറ്റിെൻറ മുന്നിൽ ശൂലം സ്ഥാപിച്ച ഇന്നോവ കാറിെൻറ പിറകിലും മുന്നിലുമായി പൊലീസ് എന്നെഴുതിയ സ്റ്റിക്കർ പതിച്ചിരുന്നു.
ശനിയാഴ്ച രാത്രി മാനന്തവാടി എരുമത്തെരുവിലെ സ്വകാര്യ ലോഡ്ജിൽ തങ്ങുകയായിരുന്നു. ഞായറാഴ്ച രാവിലെ വാഹനം കണ്ട് സംശയം തോന്നിയ നാട്ടുകാർ മാനന്തവാടി സ്റ്റേഷൻ ഹൗസ് ഓഫിസർ എം.എം. അബ്ദുൽ കരീമിനെ വിവരമറിയിച്ചതിനെത്തുടർന്ന് പ്രിൻസിപ്പൽ എസ്.ഐ ബിജു ആൻറണി, എസ്.ഐ നൗഷാദ്, എ.എസ്.ഐ മെർവിൻ ഡിക്രൂസ്, വനിത സി.പി.ഒ ശാലിനി എന്നിവർ ചേർന്ന് ദമ്പതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.