ആർക്കും വേണ്ടാതെ ഒരു ഹെൽത്ത് സെന്റർ
text_fieldsമാനന്തവാടി: തവിഞ്ഞാൽ പഞ്ചായത്തിന് കീഴിലെ ആലാറ്റിൽ പ്രൈമറി ഹെൽത്ത് സെന്റർ അടച്ചുപൂട്ടിയിട്ട് മാസങ്ങളാകുന്നു. പഞ്ചായത്തിലെ 20, 21,22 വാർഡുകളിൽ ജനം തിങ്ങിപ്പാർക്കുന്ന 12ഓളം കോളനികൾ ഉൾപ്പെടെ പ്രദേശവാസികൾ ആശ്രയിച്ചിരുന്ന പ്രൈമറി ഹെൽത്ത് സെന്ററാണിത്. ആരോഗ്യ പ്രവർത്തകർക്ക് താമസിച്ച് ജോലി ചെയ്യാൻ ഉൾപ്പെടെ സൗകര്യങ്ങൾ ഉണ്ടായിട്ടും പഞ്ചായത്ത് തിരിഞ്ഞു നോക്കുകയോ ആവശ്യമായ സേവനങ്ങൾ നൽകുകയോ ചെയ്യുന്നില്ല. ഹെൽത്ത് സെന്റർ സംബന്ധിച്ച പരാതി മെഡിക്കൽ ഓഫിസറുടെ ശ്രദ്ധയിൽ നിരന്തരമായി കൊണ്ടുവന്നിട്ടും അവഗണന മാത്രമാണെന്ന് നാട്ടുകാർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.