Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 April 2022 3:58 AM GMT Updated On
date_range 23 April 2022 3:58 AM GMTഇരുപതോളം കുടുംബങ്ങൾക്ക് കുടിവെള്ള സൗകര്യമൊരുക്കി സൗദി പ്രവാസികൾ
text_fieldsbookmark_border
Listen to this Article
മാനന്തവാടി: നഗരസഭയിലെ ആറാം വാർഡിൽ കോട്ടക്കുന്നിലെ 20 കുടുംബങ്ങൾക്ക് കുടിവെള്ള സൗകര്യമൊരുക്കി സൗദി പ്രവാസി കൂട്ടായ്മ. വേനൽകാലത്ത് കിണറുകൾ വറ്റുന്നതോടെ പ്രയാസത്തിലായ കുടുംബങ്ങൾക്കാണ് സൗദി പ്രവാസികൾ കുഴൽകിണർ നിർമിച്ചു നൽകിയത്.
പ്രവാസിയായ പി.വി. നാസറിന്റെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ നടത്തിയത്. കുഴൽകിണറിന്റെ ഉദ്ഘാടനം ഡിവിഷൻ കൗൺസിലറും മാനന്തവാടി മുനിസിപ്പൽ വൈസ് ചെയർമാനുമായ പി.വി.എസ്. മൂസ നിർവഹിച്ചു. മുനീർ പാറക്കടവത്ത്, പി.എച്ച്. സലിം, വിനു ആലിയാട്ടുകുടി, റീജ രവി, ശുഭ ദാസൻ, എം.പി. വിഭ, എം. അലവി, മജീദ് പട്ടാമ്പി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story