ഉരുൾപൊട്ടൽ മേഖലയിൽ മണ്ണെടുപ്പ് തകൃതി
text_fieldsമാനന്തവാടി: നിയമങ്ങൾ കാറ്റിൽപറത്തി ഉരുൾപൊട്ടൽ മേഖലയിൽ മണ്ണെടുപ്പ് തകൃതി. നഗരസഭ രണ്ടാം ഡിവിഷൻ പിലാക്കാവ് വിളനിലം നിസ്കാര പള്ളിക്കു സമീപമാണ് മണ്ണെടുപ്പ്.
മഴ പെയ്താൽ ചളിയും മണ്ണും സമീപത്തെ നിസ്കാര പള്ളിയിലേക്കും മറ്റു വീടുകളിലേക്കുമാണ് ഒഴുകിയെത്തുന്നത്. ഒപ്പം റോഡിലേക്കും. ഓട്ടോ വിളിച്ചാൽപോലും ഈ ഭാഗത്തേക്ക് വരില്ലെന്ന് നാട്ടുകാർ പറയുന്നു.
2018ൽ പിലാക്കാവ് പ്രദേശങ്ങളിൽ നിരവധി സ്ഥലങ്ങളിൽ ഉരുൾപൊട്ടലും സമാന രീതിയിൽ മണ്ണൊലിപ്പും ഉണ്ടായ പ്രദേശത്താണ് വൻതോതിൽ മണ്ണെടുപ്പ്.
നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് റവന്യൂ അധികൃതർ സ്ഥലത്തെത്തിയെങ്കിലും റോഡിലെ മണ്ണ് നീക്കാൻ നിർദേശിച്ചതല്ലാതെ അനുമതിയില്ലാതെയുള്ള ഉരുൾപൊട്ടൽ മേഖലയിലെ ഈ മണ്ണെടുപ്പിനെതിരെ നടപടി സ്വീകരിക്കാൻ തയാറായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.