കടുവ ആക്രമണത്തിൽ മരിച്ച തോമസിന്റെ മകന് വനം വകുപ്പിൽ ജോലി
text_fieldsമാനന്തവാടി: പുതുശ്ശേരിയിൽ കടുവാ ആക്രമണത്തിൽ മരിച്ച പള്ളിപ്പുറത്ത് തോമസിന്റെ മകൻ സോജൻ തോമസിന് വനം വകുപ്പിൽ താൽക്കാലിക ജോലിക്കുള്ള നിയമന ഉത്തരവ് നൽകി. നോർത്ത് വയനാട് ഡിവിഷനു കീഴിലെ മക്കിയാട് സ്റ്റേഷൻ പരിധിയിൽ പ്രവർത്തിക്കുന്ന മീൻമുട്ടി ഇക്കോടൂറിസം സെന്ററിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ടാണ് ജോലി. ഒ. ആർ. കേളു എം.എൽ.എ, നോർത്ത് വയനാട് ഡി. എഫ്. ഒ മാർട്ടിൻ ലോവൽ എന്നിവർ ചേർന്നാണ് ഉത്തരവ് കൈമാറിയത്.
മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി, തൊണ്ടർനാട് പഞ്ചായത്ത് പ്രസിഡന്റ് അംബിക ഷാജി, സി. എം. ശിവരാമൻ എന്നിവരും കൂടെയുണ്ടായിരുന്നു. ഫെബ്രുവരി ഒന്നിന് രാവിലെ പത്തിന് മക്കിയാട് ഫോറസ്റ്റ് സ്റ്റേഷനിൽ ജോലിക്ക് ഹാജരാകണമെന്നും ഉത്തരവിലുണ്ട്. കുടുംബത്തിന് നഷ്ട പരിഹാരമായി സർക്കാർ പത്തു ലക്ഷം രൂപ കൈമാറി. തോമസിന്റെ അഞ്ചു ലക്ഷം രൂപയുടെ കാർഷിക വായ്പ കേരളാ ബാങ്കും എഴുതിത്തള്ളി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.