മാനന്തവാടിയിൽ പൊലീസ് അതിരു വിടുന്നുവെന്ന്; ഡിവൈ.എസ്.പിക്ക് പരാതി നൽകി
text_fieldsമാനന്തവാടി: കോവിഡ് മഹാമാരിയുടെ വ്യാപനം തടയാനായി സർക്കാർ ഏർപ്പെടുത്തിയ ലോക് ഡൗണിെൻറ മറവിൽ മാനന്തവാടിയിൽ പൊലീസ് അതിരുവിടുെന്നന്ന് ആക്ഷേപം. വെള്ളിയാഴ്ച ചെറ്റപ്പാലം ജുമുഅത്ത് പള്ളിയിൽ ജുമുഅ നമസ്കാരത്തിനെത്തിയ വിശ്വാസികളെയും പള്ളി ഭാരവാഹികളെയും ഭീഷിണിപ്പെടുത്തുകയും പള്ളി അടച്ചിടാൻ നിർദേശം നൽകുകയും ചെയ്തു. വിശ്വാസികൾ പ്രതിഷേധിച്ചതോടെ പൊലീസ് മടങ്ങുകയായിരുന്നു.
വിശ്വാസികളെ അധിക്ഷേപിച്ച ഇൻസ്പെക്ടർക്കെതിരെ നടപടി ആവശ്യപ്പെട്ട് പള്ളി ഭാരവാഹികൾ മാനന്തവാടി ഡിവൈ.എസ്.പിക്ക് പരാതി നൽകി.
അവശ്യവസ്തുക്കൾ വിൽക്കുന്ന കടകളിലും പൊലീസിെൻറ അനാവശ്യ പരിശോധന ഉപഭോക്താക്കളെ പ്രയാസത്തിലാക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഒരു സൂപ്പർ മാർക്കറ്റിനു പുറത്തു നിന്ന ഉപഭോക്താവിനോട് സി.ഐ തട്ടിക്കയറുകയും പിഴ ഈടാക്കുകയും ചെയ്തു.
സൂപ്പർ മാർക്കറ്റ് പിറ്റേദിവസം മുതൽ അടച്ചിടാൻ നിർദേശം നൽകിയാണ് മടങ്ങിയത്. വ്യാപാരി നേതാക്കളുടെ ഇടപെടലുകളെ തുടർന്നാണ് സ്ഥാപനം അടക്കാതിരുന്നത്.വാഹന പരിശോധനയിലും യാത്രക്കാരെ വലക്കുന്ന സമീപനമാണ് പൊലീസ് സ്വീകരിക്കുന്നത്. കൃത്യമായി രേഖകളുമായി എത്തുന്ന വാഹനങ്ങൾ പോലും പത്തും പതിനഞ്ചും മിനിറ്റ് തടഞ്ഞിടുന്നതായും പരാതി ഉയർന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.