ഒഴക്കോടി കോളനിയിലെ വീടുകൾ ചോർന്നൊലിക്കുന്നു
text_fieldsമാനന്തവാടി: മഴക്കാലമെത്തിയതോടെ ആദിവാസി കുടുംബങ്ങളുടെ ദുരിതവും തുടങ്ങി. മാനന്തവാടി നഗരസഭ 31ാം ഡിവിഷനിലെ ഒഴക്കോടി പണിയ കോളനിയിലെ കുടുംബങ്ങളാണ് ചോർന്നൊലിക്കുന്ന വീടുകളിൽ കഴിയുന്നത്. കോളനിയിലെ വിധവകളായ, കെമ്പി എന്ന കൊച്ചി, കമല എന്നിവരുടെ വീടുകളാണ് പട്ടിക ചിതലെടുത്ത് ഓട് തകർന്നും വാർപ്പിൽ ചോർച്ചയുംമൂലം വീട്ടിനുള്ളി വെള്ളം തളംകെട്ടുന്നത്.
വസ്ത്രങ്ങളും ഭക്ഷണസാധനങ്ങളും നനഞ്ഞ് ഉപയോഗിക്കാൻ കഴിയാതെവന്നിരിക്കുകയാണ്. 20 വർഷം മുമ്പ് നിർമിച്ച വീടുകളാണ് ഇരുവരുടെയും. നിരവധി തവണ വീടിെൻറ അറ്റകുറ്റപ്പണി നടത്തുകയോ പുതിയത് അനുവദിക്കുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്ന് കൊച്ചി പറഞ്ഞു.
കോളനിയിലെ മറ്റ് വീടുകളുടെ സ്ഥിതിയും വ്യത്യസ്തമല്ല. ദുരിതാവസ്ഥക്ക് പരിഹാരം കാണണമെന്ന ആവശ്യമുയർത്തി കോളനിവാസികൾ പ്രക്ഷോഭത്തിന് തയാറെടുക്കുകയാണ്. അതിനിടെ, കോളനിയിൽ കോവിഡ് രോഗഭീതി നിലനിൽക്കുന്നത് സ്ഥിതിഗതികൾ കൂടുതൽ രൂക്ഷമാക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.