അഗതിമന്ദിരങ്ങളെ ആശ്രയിക്കുന്നവരുടെ എണ്ണം കുറയുന്നു
text_fieldsമാനന്തവാടി: ജില്ലയില്‍ അഗതിമന്ദിരങ്ങളെ ആശ്രയിക്കുന്നവരുടെ എണ്ണം കുറയുന്നതായി സർക്കാർ കണക്കുകൾ.2011-12 കാലയളവില്‍ സര്‍ക്കാര്‍, സ്വകാര്യ അഗതിമന്ദിരങ്ങളില്‍ 1970 പേരുണ്ടായിരുന്നിടത്ത് 2020-21ല്‍ അത് 1439 ആയി കുറഞ്ഞു. കഴിഞ്ഞ മൂന്നു വര്‍ഷത്തെ കണക്ക് പരിശോധിക്കുമ്പോള്‍ അഗതിമന്ദിരങ്ങളെ ആശ്രയിക്കുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞുവരുന്നുണ്ട്.
നിയമസഭയില്‍ മാനന്തവാടി ഒ.ആര്. കേളു എം.എൽ.എ ഉന്നയിച്ച ചോദ്യത്തിന് മന്ത്രി ഡോ. ആര്. ബിന്ദു നല്കിയ മറുപടിയിലാണ് അഗതിമന്ദിരങ്ങളെ ആശ്രയിക്കുന്നവരുടെ എണ്ണം കുറഞ്ഞുവരുന്നതായി വ്യക്തമാകുന്നത്. യഥാസമയം ക്ഷേമപെന്ഷന് കൈകളിലെത്തുന്നതും കിറ്റുകള്‍ ലഭിച്ചതും സാധാരണക്കാര്‍ക്ക് ആശ്വാസമാണ്.ആരും പട്ടിണി കിടക്കരുതെന്ന സര്ക്കാര്നയത്തിെൻറ ഭാഗമായാണ് ക്ഷേമ പെന്‍ഷനുകള്‍ കൈകളിലെത്തുന്നത്.
സര്‍ക്കാറിെൻറ ഈ കരുതലാണ് അഗതിമന്ദിരത്തിലെത്താതെ ആളുകളെ പിന്തിരിപ്പിക്കുന്നതെന്ന് എം.എൽ.എ അവകാശപ്പെട്ടു. പ്രായമായ രക്ഷിതാക്കളെ സംരക്ഷിക്കാത്തവര്ക്കെതിരെ ശക്തമായ നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതും അഗതിമന്ദിരങ്ങളില്‍ ആളെത്തുന്നത് കുറയാന്‍ കാരണമായി. ജില്ലയില്‍ സര്‍ക്കാര്‍ മേഖലയില്‍ ഒന്നും ഓര്‍ഫനേജ് കണ്ട്രോള് ബോര്‍ഡ് അംഗീകാരത്തോടെ സ്വകാര്യമേഖലയില്‍ 63 അഗതിമന്ദിരങ്ങളുമാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.