ക്ഷേത്രത്തിലെ മോഷണം; തൃശൂർ സ്വദേശി അറസ്റ്റിൽ
text_fieldsമാനന്തവാടി: ക്ഷേത്രത്തിൽ കയറി മോഷണം നടത്തിയ കേസിൽ തൃശൂർ സ്വദേശി അറസ്റ്റിൽ. തൃശൂർ കുന്നംകുളം കമ്പിനിപടി രായ്മമരക്കാർ വീട്ടിൽ റഷീദിനെയാണ് (47) മാനന്തവാടി സി.ഐ എം.എം. അബ്ദുൽ കരീമും സംഘവും പിടികൂടിയത്. 2018ൽ മാനന്തവാടി കാഞ്ചി കാമാക്ഷി അമ്മൻ ക്ഷേത്രത്തിലെ ശ്രീകോവിലിലെ മാല, ഭണ്ഡാരത്തിലെ 10,000 രൂപ എന്നിവ മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. പിലാക്കാവിലെ ഭാര്യവീട്ടിൽ നിന്നാണ് ഇയാളെ പിടികൂടിയത്.
വയനാട്, മലപ്പുറം, തൃശൂർ ജില്ലകളിലായി 10 മോഷണ കേസുകളിൽ പ്രതിയാണ്. കൂടാതെ, എട്ടു വിവാഹം കഴിച്ചിട്ടുണ്ട്. വ്യാജ സീൽ നിർമാണം, വ്യാജ രേഖ ചമക്കൽ, പാസ്പോർട്ട് ആക്ട്, വിവാഹ തട്ടിപ്പ് തുടങ്ങിയ കേസുകളും ഇയാളുടെ പേരിലുണ്ട്. പ്രതിയെ ക്ഷേത്രത്തിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.