മത്സ്യ-താറാവ് കൃഷിയിൽ ഈ സഹോദരിമാർ സൂപ്പറാ!
text_fieldsമാനന്തവാടി: സര്‍ക്കാറിെൻറ ഭക്ഷ്യ സുരക്ഷ പദ്ധതിയെ കോവിഡ് കാലത്ത് അക്ഷരാര്‍ഥത്തില്‍ വിജയത്തിലെത്തിച്ച് മാതൃകയാവുകയാണ് ആറുവാളിലെ സഹോദരിമാരായ രണ്ട് വിദ്യാര്‍ഥിനികള്‍. ജൈവകര്‍ഷകനായ വെള്ളമുണ്ട തോട്ടോളി അയ്യൂബിെൻറ മക്കളായ ഫാത്തിമാ ഹാനിയും ഫാത്തിമാ ഇസബെല്ലുമാണ് മത്സ്യകൃഷിയിലും താറാവ് കൃഷിയിലും ശ്രദ്ധേയനേട്ടം കരസ്ഥമാക്കുന്നത്. വിദ്യാലയങ്ങള്‍ അടച്ചതോടെയാണ് ചെറുകര എ.എല്‍.പി സ്കൂളിലെ അഞ്ചാം ക്ലാസ്സുകാരി ഫാത്തിമ ഇസബെല്‍ പുതിയ ദൗത്യത്തിലേക്ക് കടന്നത്.
വീടിനോട് ചേര്‍ന്ന് ഭക്ഷ്യസുരക്ഷ പദ്ധതി പ്രകാരം പിതാവ് അയ്യൂബ് തുടങ്ങിവെച്ച രണ്ട് സെൻറ് കുളത്തിലെ മത്സ്യകൃഷി നടത്തിപ്പ് പൂര്‍ണമായും ഏറ്റെടുത്തു.
കുളത്തിലെ ചിത്രലാട, വാളമീനുകള്ക്ക് മൂന്ന് നേരവും ആഹാരം കണ്ടെത്തുന്നതും അവ നല്‍കുന്നതും ഇസബെല്ലാണ്. ആവശ്യക്കാര്‍ക്ക് ചൂണ്ടലിട്ട് മീന്‍ പിടിച്ച് നല്‍കാനും ഇസബെല്‍ പഠിച്ചു. തൊട്ടടുത്ത പത്ത് സെൻറ് സ്ഥലത്ത് കോഴി, താറാവ് കൃഷിയാണ് നടക്കുന്നത്. ഇതിെൻറ മുഴുവന്‍ കാര്യങ്ങളും ഏറ്റെടുത്ത് നടത്തുന്നത് ഇസബെല്ലിെൻറ സഹോദരിയും പിണങ്ങോട് ഹൈസ്കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയുമായ ഫാത്തിമ ഹാനിയാണ്.
അമ്പതോളം കോഴികളും താറാവുകളും വളർത്തുന്നുണ്ട്. ഇവക്കാവശ്യമായ തീറ്റകള്‍ പരമാവധി പ്രകൃതിയില്‍ നിന്നു തന്നെ കണ്ടെത്തി നല്‍കുന്നതാണ് രീതി. മത്സ്യം, കോഴി കൃഷി എന്നതിനപ്പുറം ലാഭകരമാക്കാന്‍ ധാരാളം ഉപ ഉല്പന്നങ്ങള് ലഭിക്കുന്നവിധത്തിലാണ് മക്കള്‍ക്കായി അയ്യൂബ് കൃഷിയിടങ്ങള്‍ തയാറാക്കിയിരിക്കുന്നത്. സര്‍ക്കാറിെൻറ ഭക്ഷ്യസുരക്ഷ പദ്ധതിയില്‍ പലയിടത്തും പാളിച്ചകള്‍ സംഭവിച്ചപ്പോള്‍ കോവിഡ് കാലത്ത് ഫലപ്രദമായി വിജയിപ്പിക്കാന്‍ കഴിഞ്ഞതിെൻറ സംതൃപ്തിയിലാണ് അയ്യൂബും കുടുംബവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.