മലമാനിനെ വേട്ടയാടിയ മൂന്നുപേർ അറസ്റ്റിൽ
text_fieldsമാനന്തവാടി: അപ്പപ്പാറ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ കൊണ്ടിമൂല വനത്തിൽനിന്ന് മലമാനിനെ വേട്ടയാടിയ മൂന്നുപേരെ വനം വകുപ്പ് പിടികൂടി. ദ്വാരക എ.കെ ഹൗസ് മുസ്തഫ (45), ബത്തേരി അമ്പലവയൽ പടിക്കതൊടി പി.എം. ഷഫീർ (30), തരുവണ പുലിക്കാട് സ്വദേശി അബ്ദുൽ സാലിം എന്നിവരാണ് അറസ്റ്റിലായത്. ബേഗൂർ റേഞ്ച് ഓഫിസർ കെ. രാകേഷിന് ലഭിച്ച വിവരത്തിെൻറ അടിസ്ഥാനത്തിൽ തിരുനെല്ലി ഡെപ്യൂട്ടി റേഞ്ച് ഓഫിസർ എം.വി. ജയപ്രസാദിെൻറ നേതൃത്വത്തിലുള്ള സംഘമാണ് ഇരുവരെയും പിടികൂടിയത്.
ഇവരിൽ നിന്ന് ആധുനിക സംവിധാനമുള്ള പിസ്റ്റൾ, തിരകൾ, ടോർച്ച്, കത്തി എന്നിവയും 80 കിലോ മലമാൻ ഇറച്ചിയും അവശിഷ്ടങ്ങളും പിടികൂടി. ചൊവ്വാഴ്ച രാത്രിയോടെ ഇരു വാഹനങ്ങളിലായി സ്ഥലത്തെത്തിയ ഇവരെ നാട്ടുകാർ നിരീക്ഷിക്കുകയായിരുന്നു. തുടർന്ന് ബുധനാഴ്ച പുലർച്ച അഞ്ചിന് വനപാലകരും നാട്ടുകാരും ചേർന്നാണ് പ്രതികളെ പിടികൂടിയത്.
ഇവർ സ്ഥിരം വേട്ട നടത്തുന്നവരാണെന്ന് വനം ഉദ്യോഗസ്ഥർ പറഞ്ഞു. തരുവണയിലും പരിസര പ്രദേശങ്ങളിലും ഈ സംഘം മാനിറച്ചി വിൽപന നടത്തിവന്നിരുന്നതായി വനംവകുപ്പിന് വിവരം ലഭിച്ചതായി സൂചനയുണ്ട്. വനപാലകരായ വി.കെ. ദാമോദരൻ, കെ.കെ. സുരേന്ദ്രൻ, എം. മാധവൻ, ജിനു ജയിംസ്, ടി.ജെ. അഭിജിത്ത്, കെ.പി. കൃഷ്ണപ്രകാശ് എന്നിവരും പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.