കുറുക്കന്മൂലയിൽ വീണ്ടും കടുവ ആക്രമണം
text_fieldsമാനന്തവാടി: ജനങ്ങളെ ഭീതിയിലാഴ്ത്തി ജനവാസകേന്ദ്രത്തിൽ ഇറങ്ങിയ കടുവ വീണ്ടും ആടിനെ ആക്രമിച്ച് കൊന്നു. കുറുക്കൻമൂല തെനംകുഴി ജിൽസിെൻറ രണ്ട് വയസ്സുള്ള ആടിനെയാണ് തിങ്കളാഴ്ച രാത്രി കൊന്നുതിന്നത്. മൂന്നാമത്തെ ആടിനെയാണ് ഇവിടെനിന്ന് കടുവ കൊണ്ടുപോയത്. ഇനി ഒരു ആട് മാത്രമാണ് അവശേഷിക്കുന്നത്.
ദിവസങ്ങൾക്ക് മുമ്പ് കാമറ സ്ഥാപിച്ചിരുന്നെങ്കിലും കാമറയിൽ പതിഞ്ഞില്ല. ഇതോടെ ജിൽസിെൻറ വീടിന് സമീപത്തും കാവേരിപ്പൊയിൽ കോളനിക്ക് സമീപവും ഓരോ കാമറകൾ കൂടി സ്ഥാപിച്ചു. സുൽത്താൻ ബത്തേരിയിൽനിന്നുള്ള വനംവകുപ്പിെൻറ റാപ്പിഡ് റെസ്പോൺസ് ടീമാണ് കാമറ സ്ഥാപിച്ചത്. ചൊവ്വാഴ്ച നോർത്ത് വയനാട് ഡി.എഫ്.ഒ രമേശ് കുമാർ ബിഷ്ണോയ് സ്ഥലം സന്ദർശിച്ച് കൂടുവെക്കാനുള്ള മേൽനടപടി സ്വീകരിക്കും. ഇതുവരെ ആറ് വളർത്തുമൃഗങ്ങളെയാണ് പ്രദേശത്ത് കടുവ കൊന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.