കടുവ ശല്യം: പനവല്ലിയിൽ വനപാലകരെ നാട്ടുകാർ തടഞ്ഞു
text_fieldsമാനന്തവാടി: പനവല്ലിയിൽ കടുവയുടെ സാന്നിധ്യം പതിവായതോടെ നാട്ടുകാർ വനപാലകരെ മണിക്കൂറുകളോളം തടഞ്ഞുവെച്ചു. ബുധനാഴ്ച രാത്രിയാണ് തടഞ്ഞത്. 13 ദിവസമായി നാട്ടുകാരുടെ ജീവന് ഭീഷണി ഉയർത്തുന്ന കടുവ ശല്യത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടാണ് നാട്ടുകാർ പ്രതിഷേധവുമായി വനപാലകരെ തടഞ്ഞുെവച്ചത്.
കടുവ പ്രദേശത്തെ വളർത്തുമൃഗങ്ങളെ നിത്യേന ആക്രമിച്ചിട്ടും എല്ലാ ദിവസവും വൈകീട്ടും രാവിലെയും വാഹനങ്ങൾക്ക് മുന്നിലും കാൽനട യാത്രക്കാരുടെ മുന്നിലും പ്രത്യക്ഷപ്പെട്ടിട്ടും തെളിവില്ല എന്ന കാരണം പറഞ്ഞ് കടുവയെ കൂടുവെച്ച് പിടിക്കാൻ വനംവകുപ്പ് തയാറാവുന്നില്ലെന്ന് നാട്ടുകാർ ആരോപിച്ചു. പ്രതിഷേധം ഉയരുമ്പോൾ മാത്രം കുറച്ച് വനപാലകരെ പ്രശ്നബാധിത പ്രദേശത്തേക്ക് വിട്ട് ജനങ്ങളെ വിഡ്ഢികളാക്കുകയാണെന്നും അത്യാധുനിക ഉപകരണങ്ങളുടെ സഹായത്തോടെ കടുവയെ കണ്ടെത്തി കൂട് സ്ഥാപിച്ച് പിടികൂടി ഉൾവനത്തിൽ കൊണ്ടുവിട്ട് ശാശ്വത പരിഹാരം കാണണമെന്നും ഇല്ലാത്ത പക്ഷം ശക്തമായ പ്രക്ഷോഭങ്ങൾ ആരംഭിക്കുമെന്നും പ്രദേശവാസികൾ പറഞ്ഞു.
പ്രതിഷേധത്തെ തുടർന്ന് നോർത്ത് വയനാട് ഡി.എഫ്.ഒയുടെയും വാനപാലക സംഘത്തിെൻറയും നേതൃത്വത്തിൽ കാമറകൾ സ്ഥാപിക്കുകയും ആധുനിക സംവിധാനമുപയോഗിച്ച് തിരച്ചിൽ തുടരുകയുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.