മക്കിമലയിലും കടുവ സാന്നിധ്യം
text_fieldsമാനന്തവാടി: ബത്തേരി മേഖലയിൽ കടുവകൾ ജനങ്ങളെ ഉറക്കം കെടുത്തുന്നതിനിടെ തവിഞ്ഞാൽ പഞ്ചായത്തിലെ മക്കിമലയിലും കടുവ സാന്നിധ്യം. സരോജ എസ്റ്റേറ്റിനു സമീപം ജനവാസ മേഖലയോടു ചേർന്ന ഭാഗത്ത് കടുവയെ കണ്ടതായാണ് നാട്ടുകാർ പറയുന്നത്. ജീപ്പ് ഡ്രൈവറായ മഹ്റൂഫാണ് കഴിഞ്ഞ ദിവസം രാവിലെ 10 മണിയോടെ കടുവയുടെ ചിത്രം പകർത്തിയത്. സരോജ എസ്റ്റേറ്റിലെ റിസോർട്ടിൽ താമസിക്കാനെത്തിയവരെ തിരികെ കൊണ്ടുവരുന്നതിനിടെയാണ് കടുവയെ കണ്ടത്.
വനത്തിനോടു ചേർന്ന ഭാഗത്താണ് കടുവയെ കണ്ടതെങ്കിലും തൊട്ടടുത്തുതന്നെ ജനവാസ മേഖലയായതിനാൽ പരിഭ്രാന്തിയിലാണ് നാട്ടുകാർ. മക്കിമല കുരിശുപള്ളിക്കടുത്ത് പുലിയെ കണ്ടതായും പ്രചാരണമുണ്ട്. സമീപത്തെ സി.സി.ടി.വിയിൽ ദൃശ്യം പതിഞ്ഞിട്ടുണ്ട്. എന്നാലിത് പുലിയാണെന്നത് വ്യക്തമല്ല. വീട്ടുകാർ വനംവകുപ്പിനെ വിവരമറിയിച്ചതനുസരിച്ച് വനപാലകർ സ്ഥലത്തെത്തി പരിശോധന നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.