ബാണാസുര നിരോധിത മേഖലയിൽ സഞ്ചാരികളുടെ കുത്തൊഴുക്ക്
text_fieldsമാനന്തവാടി: കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി പടിഞ്ഞാറത്തറ ബാണാസുര അണക്കെട്ടിെൻറ നിരോധിത മേഖലയിൽ സഞ്ചാരികളുടെ കുത്തൊഴുക്ക്. നായ് മൂലയിലെ കെ.എസ്.ഇ.ബിയുടെ ശുദ്ധജല പമ്പിങ് സ്റ്റേഷന് സമീപമാണ് അനധികൃതമായി സഞ്ചാരികൾ പ്രവേശിക്കുന്നത്.
ഡാമിൽ ഇറങ്ങി കുളിക്കുകയും ശുദ്ധജല പമ്പ് ഹൗസിെൻറ മുകളിൽ കയറി ഫോട്ടോ എടുക്കുന്നുമുണ്ട്. സഞ്ചാരികളെ നിയന്ത്രിക്കാൻ ഒരു ജീവനക്കാരൻ പോലുമില്ലാത്ത സ്ഥിതിയാണ്. കഴിഞ്ഞ ദിവസങ്ങളിലാണ് ജനങ്ങളുടെ തള്ളിക്കയറ്റം.
സമീപത്തെ സ്വകാര്യ റിസോർട്ടിലെ നിർമാണ തൊഴിലാളികളായ ഇതര സംസ്ഥാന തൊഴിലാളികളുടെ അലക്കും കുളിയും ഈ നിരോധിത മേഖലയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.