മാനന്തവാടിയിൽ ഇന്നു മുതൽ ഗതാഗത നിയന്ത്രണം
text_fieldsമാനന്തവാടി: ടൗണില്‍ കെ.ടി ജങ്ഷന് മുതല്‍ ലിറ്റില്‍ ഫ്ലവര്‍ സ്കൂള്‍ ജങ്ഷന് വരെ മലയോര ഹൈവേ നിർമാണം നടക്കുന്നതിനാല്‍ പാതയിലൂടെയുള്ള ഗതാഗതം ചൊവ്വാഴ്ച മുതൽ 10 ദിവസത്തേക്ക് നിരോധിച്ചതായി നഗരസഭ അധികൃതർ അറിയിച്ചു. കോഴിക്കോട് റോഡിലെ കാര്‍ സ്റ്റാൻഡ് മൈസൂരു റോഡിലെ ഫോറസ്റ്റ് ഓഫിസിന്റെ പരിസരത്തേക്ക് മാറ്റിയിട്ടുണ്ട്.
കോഴിക്കോട് റോഡിലെ ഓട്ടോറിക്ഷകള്‍ മാനന്തവാടിയിലെ മറ്റു സ്റ്റാൻഡുകളില്‍ പാര്‍ക്ക് ചെയ്ത് സർവിസ് നടത്തേണ്ടതാണ്. നാലാംമൈല്‍ ഭാഗത്തുനിന്ന് വരുന്ന എല്ലാ വാഹനങ്ങളും താഴെയങ്ങാടി വഴി ടൗണിലേക്ക് പ്രവേശിക്കേണ്ടതാണ്. നാലാംമൈല്‍ ഭാഗത്തുനിന്ന് വരുന്ന ബസുകള്‍ ബസ് സ്റ്റാൻഡിൽ ആളെയിറക്കി ആളെ കയറ്റി തിരിച്ച് നാലാംമൈല്‍ ഭാഗത്തേക്കുതന്നെ പോകേണ്ടതാണ്. മൈസൂരു റോഡ്, തലശ്ശേരി, തവിഞ്ഞാല്‍, വള്ളിയൂര്‍ക്കാവ്, കല്ലോടി ഭാഗങ്ങളില്‍നിന്ന് വരുന്ന ബസുകള്‍ക്ക് ബസ് സ്റ്റാൻഡില്‍ ആളെയിറക്കിയശേഷം യാത്രക്കാരെ കയറ്റി താഴെയങ്ങാടി വഴി ഗാന്ധി പാര്‍ക്കിലെത്തി വിവിധ ഭാഗങ്ങളിലേക്ക് പോകാം. മാനന്തവാടി ടൗണില്‍ പ്രവേശിക്കുന്ന എല്ലാ വാഹനങ്ങളും ഗാന്ധി പാര്‍ക്ക് - ബസ് സ്റ്റാൻഡ് - താഴെയങ്ങാടി - തലശ്ശേരി റോഡ് - മൈസൂരു റോഡ് എന്ന വണ്‍വേ സംവിധാനം പാലിക്കണമെന്നും നഗരസഭ യോഗത്തിൽ അധികൃതർ അറിയിച്ചു.
നഗരസഭ ചെയര്പേഴ്സൻ സി.കെ. രത്നവല്ലി അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ചെയര്പേഴ്സൻ ജേക്കബ് സെബാസ്റ്റ്യന്‍, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയര്മാന് പി.വി.എസ്. മൂസ, കൗണ്‍സിലര്‍മാരായ പി.വി. ജോര്‍ജ്, അബ്ദുൽ ആസിഫ്, തഹസില്‍ദാര്‍ എം.ജെ. അഗസ്റ്റിന്, സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അബ്ദുൽ കരീം, ട്രാഫിക് എസ്.ഐ എം.എം. ആനന്ദന്, സി.സി.പി.ഒ ഷാജഹാന്, ഊരാളുങ്കല്‍ എ.ഇ ഷമീം എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.