ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടി മാനന്തവാടി നഗരം
text_fieldsമാനന്തവാടി: ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടി മാനന്തവാടി നഗരം. മലയോര ഹൈവേയുടെ ഭാഗമായുള്ള റോഡ് നിർമാണം നടക്കുന്നതുമൂലം ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണം വാഹനയാത്രക്കാരെ ഏറെ വലച്ചിരിക്കുകയാണ്. ഇതിന് പിന്നാലെയാണ് മാനന്തവാടി നഗരസഭ സി.ഡി.എസ് വാർഷികത്തോടനുബന്ധിച്ച് ശനിയാഴ്ച നഗരത്തിൽ വൻ റാലി നടത്തിയത്.
ഇത് മൂലം രാവിലെ തന്നെ മണിക്കൂറുകളോളമാണ് നഗരത്തിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടത്. ഉച്ചയോടെയാണ് കുരുക്കിന് നേരിയ ആശ്വാസം അനുഭവപ്പെട്ടത്. ഗതാഗതക്കുരുക്കുണ്ടാക്കുന്ന തരത്തിൽ റാലി നടത്തിയ കുടുംബശ്രീയുടെ നടപടിയിൽ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്. റോഡുപണിയുമായി ബന്ധപ്പെട്ട് രണ്ട് മാസത്തേക്ക് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതിനാൽ നഗരത്തിൽ വലിയ റാലികൾക്കും പൊതുയോഗങ്ങൾക്കും പൊലീസ് അനുമതി നൽകരുതെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.