മാനന്തവാടിയിൽ വീണ്ടും ഗതാഗത പരിഷ്കരണം
text_fieldsമാനന്തവാടി: മലയോര ഹൈവേയുടെ പ്രവൃത്തി നടക്കുന്നതിനാൽ ചൊവ്വാഴ്ച മുതൽ മാനന്തവാടി നഗരത്തിൽ വീണ്ടും ഗതാഗത പരിഷ്കരണം. നാലാംമൈൽ, കല്ലോടി ഭാഗങ്ങളിൽ നിന്ന് വരുന്ന ബസുകൾ ബസ് സ്റ്റാൻഡിൽ ആളെ ഇറക്കണം. കല്ലോടി ഭാഗത്തുനിന്നുള്ള ബസുകൾ മാത്രം ടൗണിൽ വന്ന് ആളെ കയറ്റി പോകാവുന്നതും, നാലാം മൈൽ ഭാഗത്തേക്ക് പോകുന്ന ബസുകൾ സ്റ്റാൻഡിൽ നിന്ന് തന്നെ ആളുകളെ കയറ്റി തിരിച്ചു പോകേണ്ടതുമാണ്.
ബസ് സ്റ്റാൻഡിനു മുൻഭാഗത്ത് സീബ്രാ ലൈനിന് മുന്നിലുള്ള മൂന്ന് ഓട്ടോകൾ പിറകിലേക്ക് മാറ്റണം. എതിർവശത്തുള്ള ബൈക്ക് പാർക്കിങ് പൂർണമായി ഒഴിവാക്കിയിട്ടുണ്ട്. ഗതാഗത ഉപദേശക സമിതി യോഗത്തിൽ നഗരസഭ ചെയർപേഴ്സൻ സി.കെ. രത്നവല്ലി അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ ജേക്കബ് സെബാസ്റ്റ്യൻ, ഡെപ്യൂട്ടി തഹസിൽദാർ രാകേഷ്, എ.എം.വി.ഐ ശ്രീജേഷ്, എസ്.ഐ ജോസ് വി ഡിക്രൂസ്, പൊതുമരാമത്ത് അസിസ്റ്റന്റ് എൻജിനീയർ സ്നേഹ ബാബു എ.എസ്.ഐ പി.കെ. പ്രകാശ്, നഗരസഭ സെക്രട്ടറി സന്തോഷ് മാമ്പള്ളി, യൂനിയൻ നേതാക്കളായ ശശികുമാർ, അജീഷ്, സന്തോഷ് ജി നായർ, സജീവൻ, കെ.എസ്.ആർ.ടി.സി പ്രതിനിധി എൻ.എസ്. സുമേഷ്, സ്വകാര്യ ബസുടമ പ്രതിനിധി എൻ.ജെ. ചാക്കോ, തൊഴിലാളി യൂനിയൻ പ്രതിനിധി വി.സി. സന്തോഷ് എന്നിവർ പങ്കെടുത്തു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.