കടുവ ശല്യം തടയുക, വന്യമൃഗ ആക്രമണ ഇരകൾക്ക് നഷ്ടപരിഹാരം വർധിപ്പിക്കുക; യു.ഡി.എഫ് സത്യാഗ്രഹ സമരം പുനരാരംഭിച്ചു
text_fieldsമാനന്തവാടി: കുറുക്കൻമൂലയിലെ കടുവ ശല്യത്തിനെതിരെയും വന്യമൃഗ ആക്രമണത്തിൽ ഇരയാകുന്നവർക്കുള്ള നഷ്ടപരിഹാരം വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ടും യു.ഡി.എഫ് മാനന്തവാടി ഗാന്ധി പാർക്കിൽ നടത്തിവന്ന സത്യാഗ്രഹ സമരം പുനരാരംഭിച്ചു. പി.ടി. തോമസ് എം.എൽ.എയുടെ നിര്യാണത്തിൽ ദു:ഖാചരണത്തെ തുടർന്ന് നിർത്തി വെച്ച സമരം ക്രിസ്മസ് ദിനത്തിലാണ് പുനരാരംഭിച്ചത്.
ഡി.സി.സി ജനറൽ സെക്രട്ടറി എ.എം. നിഷാന്ത്, തൃശ്ശിലേരി മണ്ഡലം പ്രസിഡന്‍റ് സതീശൻ, മുൻ മണ്ഡലം പ്രസിഡണ്ട് റഷീദ് തൃശ്ശിലേരി, കെ.എസ്.യു ജില്ല സെക്രട്ടറി സുശോഭ് ചെറുകുമ്പം എന്നിവരാണ് ശനിയാഴ്ച സത്യാഗ്രഹ സമരം നടത്തിയത്.
രാവിലെ ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനം ഡി.സി.സി പ്രസിഡന്‍റ് എൻ.ഡി. അപ്പച്ചൻ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ അഡ്വ. എൻ.കെ. വർഗീസ് അധ്യക്ഷത വഹിച്ചു. കെ.പി.സി.സി അംഗം എം.കെ. അബ്ദുറഹ്മാൻ മുഖ്യപ്രഭാഷണം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.