കാട്ടുപോത്ത് വേട്ട: പ്രതികളെ പിടികൂടാനായില്ല
text_fieldsമാനന്തവാടി: ഒരു മാസം മുമ്പ് ബാവലിയിൽ എട്ടു ക്വിൻറലോളം തൂക്കമുള്ള കാട്ടുപോത്തിനെ വെടിവെച്ചുെകാന്ന കേസിൽ ഒളിവിൽ പോയ പ്രതികളെ പിടികൂടാനാകാതെ വനം വകുപ്പ്. എട്ടംഗ സംഘത്തിലെ ഒരാളെ മാത്രമാണ് ഇതുവരെ പിടികൂടാനായത്. ബാക്കിയുള്ള ഏഴു പേരെക്കുറിച്ച് വിവരം ലഭിച്ചെങ്കിലും പിടികൂടാൻ സാധിച്ചിട്ടില്ല.
വേട്ടക്കിടെ പിടിയിലായ കുപ്പാടിത്തറ നടമ്മൽ തിരുവങ്ങാടൻ മൊയ്തുവിെൻറ മൊഴിയിൽനിന്നാണ് ഒപ്പം വന്ന സംഘത്തെക്കുറിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ചത്. വാവ എന്നു വിളിക്കുന്ന ഷൗക്കത്ത്, ആഷിഖ്, സിദ്ദീഖ്, അയ്യൂബ്, അനസ്, കുഞ്ഞാവ തുടങ്ങിയവരടങ്ങിയ സംഘമാണ് കാട്ടുപോത്തിനെ വേട്ടയാടിയത്. പ്രതികൾ എല്ലാവരും പടിഞ്ഞാറത്തറ, കുപ്പാടിത്തറ നിവാസികളാണ്. സംഘം മുമ്പും വേട്ട നടത്തിയിട്ടുണ്ടെന്നും ഇവർക്ക് പല സ്ഥലങ്ങളിലും ഉപഭോക്താക്കൾ ഏറെയുണ്ടെന്നും മാർക്കറ്റുകളിലും ഇവർ അനധികൃതമായി കാട്ടിറച്ചി വിൽപന നടത്തിയിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ചതായാണ് സൂചന.
സംഭവം നടന്ന് ഒരാഴ്ചക്കുള്ളിൽ പ്രതികൾ സഞ്ചരിച്ച വാഹനം കണ്ടെടുത്തിരുന്നു. പ്രതികളിൽ ഒരാളുടെ പുതുശ്ശേരിയിലുള്ള ബന്ധുവിെൻറ വീട്ടുമുറ്റത്ത് വാഹനം ഉപേക്ഷിച്ച നിലയിലാണ് കണ്ടത്. ഉപേക്ഷിച്ച വാഹനത്തിെൻറ ഉടമകളും പ്രതികൾ തന്നെയാണെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. ബാവലി 58ാം മൈലിലാണ് റോഡരികിൽ എട്ടു വയസ്സുള്ള കാട്ടുപോത്തിനെ വെടിവെച്ചുകൊന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.