തോൽപെട്ടിയിൽ കാട്ടാനയുടെ പരാക്രമം; അഞ്ച് പെട്ടിക്കടകൾ തകർത്തു
text_fieldsമാനന്തവാടി: തോൽപെട്ടി വന്യജീവി സങ്കേതത്തിനോട് ചേർന്ന് പ്രവർത്തിച്ചു വന്നിരുന്ന വഴിയോര കച്ചവട സ്ഥാപനങ്ങള്‍ (പെട്ടിക്കടകൾ) കാട്ടാന തകര്‍ത്തു. പ്രദേശവാസികളായ ബാലന്, കമല, കുട്ടപ്പന് എന്നിവരുടെ അഞ്ച് കടകളാണ് കാട്ടാന നശിപ്പിച്ചത്. കഴിഞ്ഞയാഴ്ച ഇതേസ്ഥലത്ത് സുലൈമാന്‍ എന്ന വ്യക്തിയുടെ കട കാട്ടാന നശിപ്പിച്ചതായി നാട്ടുകാര്‍ പറഞ്ഞു.
ഈ കാട്ടാന സ്ഥിരമായി രാത്രി സമയങ്ങളില്‍ റോഡില്‍ ഇറങ്ങുന്നതും കടകള്‍ നശിപ്പിക്കുന്നതും പതിവാണെന്ന് നാട്ടുകാർ പറഞ്ഞു. സ്ഥിരം ശല്യക്കാരനായ ആനയെ ഉള്‍ക്കാട്ടിലേക്ക് തുരത്താനുള്ള നടപടി ഉടന്‍ സ്വീകരിക്കണമെന്നാണ് ആവശ്യം. അല്ലാത്തപക്ഷം പ്രക്ഷോഭ പരിപാടികൾക്ക് രൂപം നൽകുമെന്ന് പ്രദേശവാസികൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.