Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightമെ​ഡി​ക്ക​ൽ കോ​ള​ജ്:...

മെ​ഡി​ക്ക​ൽ കോ​ള​ജ്: ആ​ക്ഷ​ൻ ക​മ്മി​റ്റി സ​മ​രം എ​ട്ടാം ദി​വ​സ​ത്തി​ലേ​ക്ക്

text_fields
bookmark_border
മെ​ഡി​ക്ക​ൽ കോ​ള​ജ്: ആ​ക്ഷ​ൻ ക​മ്മി​റ്റി സ​മ​രം എ​ട്ടാം ദി​വ​സ​ത്തി​ലേ​ക്ക്
cancel
camera_alt

മെ​ഡി​ക്ക​ൽ കോ​ള​ജ് ​ആക്ഷ​ൻ ക​മ്മി​റ്റി​യു​ടെ ഏ​ഴാം ദി​വ​സ​ത്തെ സ​ത്യ​ഗ്ര​ഹ സ​മ​രം മു​ന്‍ ജി​ല്ല

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ടി. ​ഉ​ഷാ​കു​മാ​രി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ക​ൽ​പ​റ്റ: മ​ട​ക്കി​മ​ല​യി​ലെ സൗ​ജ​ന്യ ഭൂ​മി​യി​ൽ സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് നി​ർ​മി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​ള്ള ആ​ക്ഷ​ൻ ക​മ്മി​റ്റി സ​മ​രം ഏ​ഴ് ദി​വ​സം പൂ​ർ​ത്തി​യാ​യി എ​ട്ടാം ദി​വ​സ​ത്തി​ലേ​ക്ക് ക​ട​ന്നു. ക​ല​ക്ട​റേ​റ്റ് പ​ടി​ക്ക​ലെ ഏ​ഴാം ദി​വ​സ​ത്തെ ക​ർ​ഷ​ക​രു​ടെ സ​ത്യ​ഗ്ര​ഹ സ​മ​രം മു​ൻ ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി. ​ഉ​ഷാ​കു​മാ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഹൈ​കോ​ട​തി വി​ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ വി​ല​കൊ​ടു​ത്തു​ള്ള ഭൂ​മി​യേ​റ്റെടു​ക്ക​ല്‍ ന​ട​പ​ടി അ​വ​സാ​നി​പ്പി​ച്ച് മ​ട​ക്കി​മ​ല​യി​ൽ സൗ​ജ​ന്യ​മാ​യി ല​ഭി​ച്ച സ​ർ​ക്കാ​റിന്‍റെ കൈ​വ​ശ​മു​ള്ള ഭൂ​മി​യി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജി​ന്‍റെ നി​ർ​മാ​ണം അ​ടി​യ​ന്ത​ര​മാ​യി ആ​രം​ഭി​ക്ക​ണ​മെ​ന്ന് ഉ​ഷാ​കു​മാ​രി ആ​വ​ശ്യ​പ്പെ​ട്ടു. വി.​പി. അ​ബ്ദു​ല്‍ ഷു​ക്കൂ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഇ.​പി. ഫി​ലി​പ്പ് കു​ട്ടി, വി​ജ​യ​ന്‍ മ​ട​ക്കി​മ​ല, അ​ഡ്വ. ടി.​യു. ബാ​ബു, ഗ​ഫൂ​ര്‍ വെ​ണ്ണി​യോ​ട്, ബി​നോ​യ് ജോ​സ​ഫ്, സാ​ജ​ന്‍ പ​ടി​ഞ്ഞാ​റ​ത്ത​റ, സു​ലേ​ഖ വ​സ​ന്ത രാ​ജ്, സി. ​രാ​ജ​ന്‍, സു​ലോ​ച​ന രാ​മ​കൃ​ഷ്ണ​ന്‍, സ​ന​ല്‍ കേ​ണി​ച്ചി​റ, ബി​ജു വാ​ഴ​വ​റ്റ, അ​ജ​യ​ന്‍ പി​ണ​ങ്ങോ​ട്, അ​ബ്ദു​ല്‍ ഖാ​ദ​ര്‍ മ​ട​ക്കി​മ​ല, പി. ​ഹം​സ തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു. ജോ​ബി​ന്‍ ജോ​സ്, ജോ​സ് പീ​റ്റ​ര്‍, ഇ​ക്ബാ​ല്‍ മു​ട്ടി​ല്‍, ഇ.​കെ. വി​ജ​യ​ന്‍, ബെ​ന്നി തൃ​ക്കൈ​പ്പ​റ്റ, ഷാ​ജി ചോ​മ​യി​ല്‍, പി. ​ധ​ര്‍മേ​ഷ്, സി.​പി. അ​ഷ്‌​റ​ഫ്, അ​ഷ്‌​റ​ഫ് പു​ലാ​ടാ​ന്‍, ടി.​ജെ. ബാ​ബു​രാ​ജ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി. തേ​ര്‍വാ​ടി​ക്കു​ന്ന് അ​യ​ൽ​പ​ക്ക വേ​ദി അ​ഭി​വാ​ദ്യ​ങ്ങ​ള്‍ അ​ര്‍പ്പി​ച്ച് പ്ര​ക​ട​നം ന​ട​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:strikeAction CommitteeMedical College
News Summary - Medical College: Action Committee strike enters eighth day
Next Story