ആ കുരുന്നിനെ മരണത്തിലേക്ക് ഇടിച്ചുതെറുപ്പിച്ച ബൈക്ക് യാത്രികൻ അറസ്റ്റിലായി
text_fieldsമീനങ്ങാടി (വയനാട്): മൂന്നു വയസ്സുള്ള ബാലികയെ മരണത്തിലേക്ക് ഇടിച്ചുതെറുപ്പിച്ച് കടന്നുകളഞ്ഞ ബൈക്ക് യാത്രികനെ അറസ്റ്റ് ചെയ്തു. കൽപറ്റ പുൽപാറ സ്വദേശിയും ഇപ്പോൾ സുൽത്താൻ ബത്തേരിയിൽ വാടകക്ക് താമസിക്കുകയും ചെയ്യുന്ന ചുണ്ടക്കൽ ആനന്ദ് രാജാണ് (26) പിടിയിലായത്.
ബുധനാഴ്ച വൈകീട്ട് മീനങ്ങാടി ചെന്നാളിയിൽ റോഡരികിലൂടെ മാതാവിനൊപ്പം നടന്നുപോകുന്നതിനിടെയാണ് സഹ്റ ഫാത്തിമയെന്ന പിഞ്ചുബാലികയെ ബൈക്ക് ഇടിക്കുന്നത്. ബൈക്കിടിച്ച് കുട്ടിക്ക് ഗുരുതര പരിക്കേറ്റിട്ടും പ്രതി വാഹനം നിർത്താതെ കടന്നുകളയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സഹ്റയെ കൽപറ്റയിലെയും പിന്നീട് മേപ്പാടിയിലെയും സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ മീനങ്ങാടി പൊലീസ് നടത്തിയ പരിശോധനയിലാണ് ബൈക്ക് യാത്രികനെ തിരിച്ചറിഞ്ഞത്. പനമരം പരക്കുനി വാഴയിൽ നിഷാദിെൻറയും ഷഹാനയുടെയും ഏക മകളാണ് സഹ്റ ഫാത്തിമ. സഹറ ചെന്നാളിയിലെ മാതാവിന്റെ വീട്ടിലേക്ക് നടന്നുപോകുന്നതിനിടയിലാണ് ഇടവഴിയിൽനിന്ന് കയറിവന്ന ബൈക്ക് ഇടിച്ചിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.