കടുവാഭീതിയിൽ പുല്ലുമലവാസികൾ
text_fieldsമീനങ്ങാടി: പുല്ലുമല മണ്ഡകവയലിൽ വീണ്ടും കടുവയിറങ്ങിയതോടെ ഭീതിയിലായി പ്രദേശവാസികൾ. മണ്ഡകവയൽ വിക്രമന്റെ കൃഷിയിടത്തിലാണ് കഴിഞ്ഞ ദിവസം രാത്രി 11.30 ഓടെ കാട്ടുപന്നിയെ കടുവ അക്രമിക്കുന്നതിന്റെ ശബ്ദം വീട്ടുകാർ കേട്ടത്. രാവിലെ കൃഷിയിടത്തിലിറങ്ങി നോക്കിയപ്പോൾ കടുവയുടെതെന്ന് കരുതുന്ന വലിയ കാൽപാടുകൾ കണ്ടു.
മുമ്പ് ഇതിന് സമീപത്തായി മണ്ഡകവയലിൽ സ്ഥാപിച്ച കൂട്ടിൽ കടുവയുടെ കുഞ്ഞ് അകപ്പെട്ടിരുന്നു. അമ്മക്കടുവയും മറ്റൊരു കുഞ്ഞും കൂടിന് സമീപം നിലകൊണ്ടതോടെ കുഞ്ഞെന്ന പരിഗണ നൽകി അന്ന് കൂട് തുറന്ന് വിടുകയാണുണ്ടായത്. പിന്നീട് വിവിധ പ്രദേശങ്ങളിൽ നിരവധി വളർത്തുമൃഗങ്ങൾ കൊല്ലപ്പെടുന്ന സാഹചര്യവുമുണ്ടായെങ്കിലും മണ്ഡകവയലിൽനിന്ന് കടുവ വഴി മാറിയിരുന്നെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഇടവേളക്ക് ശേഷം പ്രദേശത്ത് കാൽപ്പാടുകൾ കണ്ടതോടെ ഏറെ ഭീതിയിലാണ് നാട്ടുകാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.