അധ്യാപകര്‍ സമൂഹത്തെ പരിവര്‍ത്തനപ്പെടുത്തുന്നവർ – രാഹുൽ
text_fieldsമീനങ്ങാടി (വയനാട്): സമൂഹത്തെ മാനവീകതയിലേക്ക് പരിവര്‍ത്തനപ്പെടുത്തുന്നത് അധ്യാപകരാെണന്ന് രാഹുല്‍ ഗാന്ധി എം.പി. മീനങ്ങാടിയില്‍ കെ.പി.എസ്.ടി.എ സംഘടിപ്പിച്ച വിദ്യാഭ്യാസ കണ്വെന്ഷന് 'കാറ്റലിസ്റ്റ് 2021' ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമൂഹത്തെ ഒറ്റക്കെട്ടായി നിര്ത്തേണ്ടതിനുപകരം വിഭജനത്തിെൻറ സമീപനമാണ് പുത്തൻ വിദ്യാഭ്യാസ നയത്തിലൂടെ കേന്ദ്രം നടപ്പാക്കാന്‍ ശ്രമിക്കുന്നത്. ഇത്തരം വിഭാഗീയതയെ പ്രതിരോധിക്കാന്‍ അധ്യാപക സമൂഹത്തിനു കഴിയുകയും സമൂഹനിർമിതി സാധ്യമാവുകയും വേണം- അദ്ദേഹം പറഞ്ഞു.
സര്‍വിസില്‍നിന്ന് വിരമിക്കുന്ന അധ്യാപകര്‍ക്ക് രാഹുല്‍ ഗാന്ധി ഉപഹാരം നല്കി. എ.ഐ.സി.സി സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി മുഖ്യ പ്രഭാഷണം നടത്തി. ജില്ല പ്രസിഡൻറ് സെബാസ്റ്റ്യന്‍ പാലംപറമ്പില്‍ അധ്യക്ഷത വഹിച്ചു. കെ.സി. റോസക്കുട്ടി ടീച്ചർ, പി.കെ. ജയലക്ഷ്മി, എൻ.ഡി. അപ്പച്ചന്, ടോമി ജോസഫ്, എം.വി. രാജന്, സുരേഷ് ബാബു വാളാല്‍, പി.എസ്. ഗിരീഷ് കുമാര്‍, എം. പ്രദീപ് കുമാർ, അബ്രാഹം മാത്യു, ടി.എം. അനൂപ്, എം.പി. സുനില്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.