മെഗാ വാക്സിനേഷൻ ഇന്നുകൂടി
text_fieldsകൽപറ്റ: ആരോഗ്യ വകുപ്പിെൻറ നേതൃത്വത്തിൽ നടക്കുന്ന മെഗാ വാക്സിനേഷൻ ഡ്രൈവ് ജില്ലയിൽ പുരോഗമിക്കുന്നു. ദേശീയ അംഗീകാരം ലക്ഷ്യമിട്ട് രണ്ടു ദിവസങ്ങളിലായി നടക്കുന്ന വാക്സിനേഷൻ ൈഡ്രവിെൻറ ആദ്യദിനത്തിൽ 19,000 പേരാണ് വാക്സിൻ സ്വീകരിച്ചത്. ജില്ലയിലെ വിവിധ പഞ്ചായത്തുകളിലായി നൂറിൽപരം വാക്സിനേഷൻ കേന്ദ്രങ്ങളാണ് സജ്ജീകരിച്ചിട്ടുള്ളത്.
അതിഥിത്തൊഴിലാളികൾ, വ്യാപാരി വ്യവസായികൾ, തോട്ടം തൊഴിലാളികൾ എന്നിവർക്ക് വാക്സിൻ വിതരണം ചെയ്യുന്നതിനായി മൂന്ന് താലൂക്കുകളിലായി പ്രത്യേക വാക്സിനേഷൻ ക്യാമ്പുകളും ഒരുക്കിയിട്ടുണ്ട്. കേന്ദ്രങ്ങളിൽ എത്തുന്നവരുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി ആർ.ആർ.ടി അംഗങ്ങൾ, പൊലീസ് എന്നിവരുടെ സേവനവും ഉറപ്പുവരുത്തിയിരുന്നു. 18 വയസ്സിന് മുകളിൽ പ്രായമുള്ള എല്ലാവർക്കും വാക്സിൻ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് മെഗാ വാക്സിനേഷൻ ഡ്രൈവ് സംഘടിപ്പിച്ചത്. വാക്സിൻ വിതരണം പൂർത്തിയാവുന്നതോടെ സമ്പൂർണ വാക്സിനേഷൻ ജില്ല എന്ന ദേശീയ അംഗീകാരവും വയനാടിന് ലഭിക്കും. ഡ്രൈവ് ഞായറും തുടരും.
603 പേര്‍ക്ക് കോവിഡ്
കൽപറ്റ: ജില്ലയില്‍ ശനിയാഴ്ച 603 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 772 പേര് രോഗമുക്തി നേടി. രോഗസ്ഥിരീകരണ നിരക്ക് 15.3 ആണ്. 590 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഒമ്പത് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 85,538 ആയി. 77,927പേര് ഇതുവരെ രോഗമുക്തരായി. നിലവില്‍ 6,672 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 5166 പേര് വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
കൂടുതൽ വാക്സിൻ നൽകിയ പഞ്ചായത്തായി നെന്മേനി
സുൽത്താൻ ബത്തേരി: ജില്ലയിൽ ഏറ്റവുമധികം വാക്സിൻ കൊടുത്ത ഗ്രാമപഞ്ചായത്തായി നെന്മേനി. 31,225 പേർക്ക് ആദ്യ ഡോസും 10,057 പേർക്ക് രണ്ടാം ഡോസും നൽകി. 23 വാർഡുകളുള്ള പഞ്ചായത്തിൽ കുടുംബാരോഗ്യ കേന്ദ്രവും ചുള്ളിയോട് പ്രാഥമിക ആരോഗ്യ കേന്ദ്രവുമാണുള്ളത്. ഭരണസമിതിക്കും ആരോഗ്യവകുപ്പിനുമൊപ്പം ആർ.ആർ.ടി അംഗങ്ങൾ, കുടുംബശ്രീ, അക്ഷയ, ടീം മിഷൻ, ലയൺസ് ക്ലബുകൾ, ജെ.സി.ഐ, സന്നദ്ധസംഘടനകൾ എന്നിവയുടെ സഹകരണത്തോടെയാണ് യജ്ഞം പൂർത്തിയാക്കിയത്. വാർഡ്തലത്തിൽ ക്യാമ്പുകൾ, ട്രൈബൽ ക്യാമ്പുകൾ, മൊബൈൽ വാക്സിനേഷൻ എന്നിവ വഴിയാണ് വാക്സിൻ നൽകിയത്. രേഖകളില്ലാതെ താമസിക്കുന്നവർക്കായി പ്രത്യേക ഐഡി ഉണ്ടാക്കിയും വാക്സിൻ നൽകി. പ്രവർത്തനങ്ങൾക്ക് പഞ്ചായത്ത് പ്രസിഡൻറ് ഷീല പുഞ്ചവയൽ, വൈസ് പ്രസിഡൻറ് ടിജി ചെറുതോട്ടിൽ, സ്ഥിരംസമിതി അധ്യക്ഷരായ സുജാത ഹരിദാസ്, ജയ മുരളി, കെ.വി. ശശി, സെക്രട്ടറി എം. വിനോദ് കുമാർ, മെഡിക്കൽ ഓഫിസർമാരായ ഡോ. കൃഷ്ണപ്രിയ, ഡോ. കെ.സി. ഗീത, ഹെൽത്ത് ഇൻസ്പെക്ടർമാരായ പി.കെ. ശിവപ്രകാശ്, കെ.യു. മഞ്ജു തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.