ക്വട്ടേഷൻ സംഘത്തിലെ ഒരാൾകൂടി പിടിയിൽ
text_fieldsവെള്ളമുണ്ട: പെട്രോൾ പമ്പ് വിവാദവുമായി ബന്ധപ്പെട്ട് കഴിഞ്ഞയാഴ്ച തൊണ്ടര്‍നാട് പൊലീസ് പിടികൂടിയ നാലംഗ ക്വട്ടേഷന്‍ സംഘത്തിലെ ഒരാള്‍കൂടി പിടിയില്‍. പേരാമ്പ്ര സ്വദേശി പ്രസൂണ്‍ കുമാറിനെയാണ് (28) തൊണ്ടര്‍നാട് എസ്.ഐ എ.യു. ജയപ്രകാശിെൻറ നേതൃത്വത്തിലുള്ള സംഘം പേരാമ്പ്രയില്‍ വെച്ച് പിടികൂടിയത്.
പേരാമ്പ്രയിലുള്ള ശിവജി സേനയിലുള്‍പ്പെട്ടയാളാണ് ഇപ്പോള്‍ പിടികൂടിയ പ്രതിയെന്നാണ് സൂചന. ഈ മാസം 14നായിരുന്നു ആയുധങ്ങളുമായെത്തിയ നാലംഗ സംഘത്തെ തൊണ്ടര്‍നാട് പൊലീസ് പിടികൂടിയത്. വെള്ളമുണ്ടയിലെ പെട്രോള്‍ പമ്പ് നടത്തിപ്പുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് ഗുണ്ടാസംഘം വയനാട്ടിലെത്തിയതെന്ന ആരോപണമുയര്‍ന്നിരുന്നു. ഇതു സംബന്ധിച്ച് പമ്പ് ജീവനക്കാര്‍ നല്‍കിയ പരാതിയില്‍ പൊലീസ് അന്വേഷണം നടത്തിവരുകയാണ്.
കോടതിയില്‍ ഹാജറാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. സംഘം വയനാട്ടിലെത്തിയതുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങൾ ഉയർന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.