Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightവീട്ടിൽ കയറി നാലംഗ...

വീട്ടിൽ കയറി നാലംഗ സംഘം ആക്രമിച്ചു; പരിക്കേറ്റ മധ്യവയസ്കൻ മരിച്ചു

text_fields
bookmark_border
വീട്ടിൽ കയറി നാലംഗ സംഘം ആക്രമിച്ചു; പരിക്കേറ്റ മധ്യവയസ്കൻ മരിച്ചു
cancel

വടുവഞ്ചാൽ (വയനാട്): വീട്ടിൽ കയറി നാലംഗ സംഘം ആക്രമിച്ച മധ്യവയസ്കൻ മരിച്ചു. തോമാട്ടുചാല്‍ വാളശേരിയില്‍ രഘുനാഥ് (62) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി സംഘം വീട്ടില്‍ക്കയറി മര്‍ദിക്കുകയായിരുന്നു. തലക്ക് സാരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച ഉച്ചയോടെയാണ് മരിച്ചത്. വാക്ക് തർക്കത്തെ തുടർന്നാണ് കൊലപാതകമെന്നാണ് സൂചന.

പ്രതികളെന്ന് സംശയിക്കുന്ന വുളു എന്ന ജിതിന്‍ ജോസഫ്, തെക്കിനേടത്തില്‍ അഖില്‍, മലപ്പുറം സ്വദേശികളായ രണ്ടുപേര്‍ എന്നിവര്‍ സംഭവത്തിനുശേഷം ഒളിവില്‍പ്പോയി. ഇവര്‍ക്കായി അമ്പലവയൽ പൊലീസ് അന്വേഷണമാരംഭിച്ചു. രഘുനാഥിന്‍റെ മരുമകനുമായി പ്രതികളെന്ന് സംശയിക്കുന്നവർ വാക്കുതർക്കത്തിലേർപ്പെട്ടിരുന്നു. ഇയാളെ അന്വേഷിച്ചാണ് അക്രമിസംഘം വീട്ടിൽ എത്തിയതെന്നാണ് സൂചന. പ്രതികളെ സഹായിച്ചുവെന്ന് കരുതുന്ന ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayanad Newsattackedinjured man
News Summary - A group attacked; The injured man died
Next Story