ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്ക പാത: സർവേ സംഘം ഇന്നെത്തും
text_fieldsമേപ്പാടി: ആനക്കാംപൊയിൽ- കള്ളാടി-മേപ്പാടി തുരങ്ക പാതയുടെ സർവേ നടപടികൾക്ക് തുടക്കമാകുന്നു.
പദ്ധതി നിർവഹണ ഏജൻസിയായ കൊങ്കൺ റെയിൽവേ കോർപറേഷൻ ഡെപ്യൂട്ടി ചീഫ് എൻജിനീയർ (േപ്രാജക്ട് ) കേണൽ രവിശങ്കർ ഖോഡ്കെയുടെ നേതൃത്വത്തിലുള്ള എൻജിനീയർമാരുടെ 12 അംഗ സംഘം തിങ്കളാഴ്ച സംസ്ഥാനത്തെത്തുമെന്ന് ആക്ഷൻ കമ്മിറ്റി ചെയർമാൻ ജോർജ് എം. തോമസ് എം.എൽ.എ അറിയിച്ചു.
സർവേ, ഫീൽഡ് ഇൻവെസ്റ്റിഗേഷൻ, ട്രാഫിക് പഠനം എന്നിവയാണ് സംഘം നടത്തുക. പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം ഒക്ടോബർ 14ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
തുരങ്കപാതക്ക് കിഫ്ബിയിൽനിന്ന് 658 കോടി രൂപ അനുവദിച്ചിട്ടുണ്ട്. കഴിഞ്ഞ മേയിൽ പദ്ധതിക്ക് സർക്കാർ ഭരണാനുമതി നൽകി. പദ്ധതി പൂർത്തിയാക്കാൻ 1000 കോടി രൂപ ചെലവ് വരുമെന്നാണ് പ്രാഥമിക കണക്ക്.
ഈ പദ്ധതി സംസ്ഥാന സർക്കാറിെൻറ നൂറുദിന കർമ പദ്ധതിയിലുൾപ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.