അംഗൻവാടി അധ്യാപികയുടെ മരണം; പഞ്ചായത്ത് ഓഫിസിൽ തള്ളിക്കയറി സമരക്കാർ
text_fieldsമേപ്പാടി: അട്ടമല അംഗൻവാടി അധ്യാപിക കെ.കെ. ജലജയുടെ ആത്മഹത്യയിൽ കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് അംഗൻവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്സ് അസോസിയേഷൻ (സി.ഐ.ടി.യു) ജില്ല കമ്മിറ്റി നേതൃത്വത്തിൽ മേപ്പാടി പഞ്ചായത്ത് ഓഫിസ് ഉപരോധിച്ചു. പ്രകടനമായെത്തിയ പ്രവർത്തകർ പൊലീസിന് മുന്നിൽവെച്ച് ഓഫിസിനുള്ളിലേക്കും വാതിൽ ചവിട്ടിത്തുറന്ന് കോൺഫറൻസ് ഹാളിലേക്കും തള്ളിക്കയറി. ഇതേത്തുടർന്ന് ഓഫിസ് പ്രവർത്തനം മണിക്കൂറുകളോളം തടസ്സപ്പെട്ടു. ഭരണ സമിതി യോഗവും തടസ്സപ്പെട്ടു. സംഭവത്തിൽ പൊലീസ് കേസ് എടുത്തേക്കും.
തുടർന്ന് പ്രവർത്തകർ പഞ്ചായത്ത് ഓഫിസിന് മുന്നിൽ കൂട്ട ധർണയും നടത്തി. സി.പി.എം ജില്ല സെക്രട്ടറി പി. ഗഗാറിൻ ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു ജില്ല സെക്രട്ടറി വി.വി. ബേബി, സി.പി.എം ഏരിയ സെക്രട്ടറി വി. ഹാരിസ് എന്നിവർ സംസാരിച്ചു. സ്റ്റെല്ല പീറ്റർ സ്വാഗതവും കെ.വി. ഉമ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.