ചരക്കു ലോറി മറിഞ്ഞ് അപകടം
text_fieldsമേപ്പാടി: മേപ്പാടി-മുട്ടിൽ റോഡിൽ കുഴിയിൽവീണ് ചരക്ക് ലോറി മറിഞ്ഞു. നെടുമ്പാലയ്ക്കും മുക്കം കുന്നിനുമിടയിൽ തിങ്കളാഴ്ച രാത്രി 10.30നാണ് അപകടം. നെടുമ്പാലയിൽനിന്ന് തുകൽ കയറ്റി മുട്ടിൽ ഭാഗത്തേക്ക് പോവുകയായിരുന്ന തമിഴ്നാട് രജിസ്ട്രേഷനുള്ള 10 ചക്ര ലോറിയാണ് എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുക്കുമ്പോൾ ചക്രം കുഴിയിൽ പതിഞ്ഞ് മറിഞ്ഞത്. ലോറിയിലുണ്ടായിരുന്ന ഡ്രൈവർ പരിക്കില്ലാതെ രക്ഷപ്പെട്ടു.
കുടിവെള്ള പദ്ധതി പൈപ്പിടാൻ എടുത്ത കുഴി നേരാംവണ്ണം ഇവിടെ മൂടിയിരുന്നില്ല. ടാർ റോഡിൽ നിന്ന് അൽപ്പമൊന്ന് തെറ്റിയാൽ അപകടം ഉറപ്പ് എന്നതാണ് മഴ പെയ്ത ശേഷമുള്ള റോഡിന്റെ അവസ്ഥ. കുടിവെള്ള പദ്ധതി പൈപ്പുകൾ സ്ഥാപിക്കാൻ എടുത്ത കുഴികൾ ഉയർത്തുന്ന അപകട ഭീഷണിയെക്കുറിച്ച് ‘മാധ്യമം’ വാർത്ത നൽകിയിരുന്നു. നേരത്തേയും കുഴിയിൽ വീണ് ഇരുചക്ര വാഹന യാത്രക്കാർ അപകടത്തിൽപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.