സ്വന്തം സ്കൂൾ കെട്ടിടത്തിൽ പുത്തുമലയിലെ കുട്ടികൾ
text_fieldsമേപ്പാടി: പ്രകൃതി ദുരന്തത്തെ അതിജീവിച്ച മേപ്പാടി പുത്തുമലയിലെ പിഞ്ചുകുഞ്ഞുങ്ങൾ മൂന്നുവർഷത്തിന് ശേഷം സ്വന്തം സ്കൂളിൽ പ്രവേശനോത്സവം നടത്തി. ഉരുൾപൊട്ടൽ ദുരന്തത്തോടെ പുത്തുമല ഗവ.എൽ.പി സ്കൂൾ കെട്ടിടം അപകടാവസ്ഥയിലായിരുന്നു. ദുരന്തത്തെത്തുടർന്ന് ആദ്യം പുത്തുമല വനം വകുപ്പ് ക്വാർട്ടേഴ്സിലും പിന്നീട് ഏലവയൽ അംഗൻവാടിയിലുമായാണ് സ്കൂൾ പ്രവർത്തിച്ചിരുന്നത്. നാട്ടുകാർ, പ്രവാസികൾ, ഗ്രാമപഞ്ചായത്ത്, അധ്യാപകർ എന്നിവരുടെയെല്ലാം നിരന്തര പരിശ്രമത്തിനൊടുവിൽ ഹാരിസൺ കമ്പനി വിട്ടു കൊടുത്ത സ്ഥലത്താണ് പുതിയ കെട്ടിടവും കളിസ്ഥലവും നിർമിച്ചത്.പുതിയ സ്കൂൾ യാഥാർഥ്യമായ സന്തോഷം പ്രവേശനോത്സവ സമയത്ത് കുട്ടികളുടെയും രക്ഷിതാക്കളുടെയും മുഖത്ത് പ്രകടമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.