ദുരന്തബാധിതരുടെ മുഴുവൻ കടങ്ങളും എഴുതിത്തള്ളണം -മേധാ പട്കർ
text_fieldsമേപ്പാടി: ദുരന്തബാധിതരുടെ പുനരധിവാസം വേഗത്തിൽ പൂർത്തീകരിക്കണമെന്നും അവരുടെ വായ്പകൾ പൂർണമായും എഴുതിത്തള്ളാൻ പൊതുമേഖല, സ്വകാര്യ മേഖല വ്യത്യാസമില്ലാതെ എല്ലാ ബാങ്കുകളും തയാറാകണമെന്നും പരിസ്ഥിതി പ്രവർത്തക മേധാ പട്കർ. വായ്പകൾ പൂർണമായും എഴുതിത്തള്ളാൻ തയാറായ കേരള ബാങ്ക് നടപടി മാതൃകാപരമാണ്. ചൂരൽമല റിലീഫ് സെന്ററിന്റെ നേതൃത്വത്തിൽ മേപ്പാടിയിൽ സംഘടിപ്പിച്ച പ്രതിഷേധ മാർച്ചും ജനകീയ കൺവെൻഷനും ഉദ്ഘാടനം ചെയ്യുകയായിരുന്നു മേധാ പട്കർ.
ദുരന്ത ബാധിതരുമായി അവർ നേരിട്ട് സംസാരിച്ചു. പരിസ്ഥിതി സംരക്ഷണവും പശ്ചിമഘട്ടത്തിന്റെ നില നിൽപ്പും പ്രധാനപ്പെട്ടതാണ്. ഭീകരമായ പ്രകൃതി ദുരന്തങ്ങൾക്കിടയാക്കുന്ന കാലാവസ്ഥ വ്യതിയാനങ്ങളെക്കുറിച്ചുള്ള പഠന റിപ്പോർട്ടുകൾ അവഗണിക്കുന്നത് കൂടുതൽ ദുരന്തങ്ങൾ ക്ഷണിച്ചു വരുത്തുമെന്നും മേധാ പട്കർ പറഞ്ഞു. കൺവെൻഷനിൽ നസീർ ആലക്കൽ അധ്യക്ഷത വഹിച്ചു. അഡ്വ. ടി. സിദ്ദീഖ് എം.എൽ.എ, സി.ആർ. നീലകണ്ഠൻ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാധ രാമസ്വാമി, ഷംസുദ്ദീൻ അരപ്പറ്റ, പി.കെ. മുരളീധരൻ, പ്രകാശൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.