അപകട ഭീഷണിയായ മരങ്ങൾ മുറിക്കണമെന്ന് ആവശ്യം
text_fieldsമേപ്പാടി: ചൂരൽമല റൂട്ടിൽ റോഡരികിൽ അപകട ഭീഷണി ഉയർത്തി നിരവധി കൂറ്റൻ മരങ്ങൾ. ശക്തമായ മഴയും കാറ്റുമുണ്ടാകുമ്പോൾ മരങ്ങളും കൊമ്പുകളും റോഡിലേക്ക് പൊട്ടി വീണ് ഗതാഗത തടസ്സമുണ്ടാകുന്നത് പതിവാണ്. മേപ്പാടി- ചൂരൽമല റൂട്ടിൽ 13 കിലോ മീറ്റർ ദൂരത്തിനുള്ളിൽ പല ഇടങ്ങളിൽ റോഡിലേക്ക് പൊട്ടി വീഴാവുന്ന നിലയിൽ നിരവധി കൂറ്റൻ മരങ്ങൾ നിൽക്കുന്നുണ്ട്.
ഒരു മരക്കൊമ്പ് പൊട്ടി വീണാൽ പോലും ഗതാഗത തടസ്സമുണ്ടാവുകയും ഒരു വില്ലേജിലെ ജനങ്ങൾ ബാഹ്യ ലോകവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ട് ഒറ്റപ്പെടുകയും ചെയ്യാറുണ്ട്. പുത്തുമല ഉരുൾപൊട്ടൽ ഉണ്ടായപ്പോൾ അതിന്റെ ഭീകരത പ്രദേശത്തുള്ള ജനങ്ങൾ അനുഭവിച്ചതാണ്. മഴക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായി അപകട ഭീഷണി ഉയർത്തി നിൽക്കുന്ന മരങ്ങളും മരക്കൊമ്പുകളും വെട്ടി നീക്കണമെന്ന് ആവശ്യമുയരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.