ജോലിക്കിടെ വീണ് എല്ല് പൊട്ടിയ തോട്ടം തൊഴിലാളി ദുരിതത്തിൽ
text_fieldsമേപ്പാടി: തോട്ടത്തിൽ ജോലി ചെയ്തു കൊണ്ടിരിക്കെ വീണ് കാലിെൻറ എല്ലുപൊട്ടി ശസ്ത്രക്രിയ നടത്തുകയും മാസങ്ങളോളം ജോലി ചെയ്യാൻ കഴിയാതെ കിടപ്പിലാവുകയും ചെയ്ത തൊഴിലാളി സ്ത്രീക്ക് ചികിത്സാ സഹായമോ നഷ്ടപരിഹാരമോ ലഭിച്ചിട്ടില്ലെന്ന് ആക്ഷേപം.
മേപ്പാടി പൂത്തകൊല്ലി എസ്‌റ്റേറ്റിൽ കഴിഞ്ഞ 35 വർഷമായി സ്ഥിരം തൊഴിലാളിയായ നബീസയാണ് ദുരിതത്തിൽ ദിവസങ്ങൾ തള്ളിനീക്കുന്നത്.
2013 ഫെബ്രുവരി 27നാണ് ജോലിക്കിെട വീണ് ഇടത് കാലിെൻറ എെല്ലാടിഞ്ഞത്. വൈത്തിരി താലൂക്ക് ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തുകയും കാലിൽ സ്റ്റീൽ കമ്പി ഇടുകയും ചെയ്തു. മാസങ്ങളോളം ജോലിക്ക് പോകാൻ കഴിയാതെ കിടപ്പിലായി. ചികിത്സക്ക് ഒന്നര ലക്ഷത്തോളം രൂപ ചെലവഴിച്ചു.
കടബാധ്യതയിലാണ് കഴിയുന്നതെന്ന് നബീസയും ഭർത്താവ് ഹംസയും പറഞ്ഞു. എംപ്ലോയീസ് കോമ്പൻസേഷൻ നിയമപ്രകാരം നഷ്ടപരിഹാരം നൽകാൻ മാനേജ്മെൻറ് തയാറായിട്ടില്ലെന്നാണ് ആക്ഷേപം.
കോഴിക്കോട് ഡെപ്യൂട്ടി ലേബർ കമീഷണർക്ക് പരാതി നൽകിയതിനെത്തുടർന്ന് 84,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് രണ്ടു വർഷം മുമ്പ് ലേബർ കോടതി വിധിച്ചു.
തുക നൽകിയില്ലെങ്കിൽ ജപ്തി നടപടിയിലൂടെ തുക ഈടാക്കുമെന്ന മുന്നറിയിപ്പോടെ വിധി പകർപ്പ് കോട്ടപ്പടി വില്ലേജ് ഓഫിസർക്ക് അയച്ചിട്ടുണ്ട്. വില്ലേജ് അധികൃതരും നടപടി സ്വീകരിച്ചിട്ടില്ലെന്ന് നബീസ പരാതിപ്പെട്ടു. ജില്ല കലക്ടർ, ലേബർ കമീഷ
ണർ, തൊഴിൽ മന്ത്രി എന്നിവർക്ക് പരാതി നൽകാനൊരുങ്ങുകയാണ് നബീസയുടെ കുടുംബം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.