സ്ഥിരം അപകടമേഖലയായി കാപ്പംകൊല്ലി ജങ്ഷൻ
text_fieldsമേപ്പാടി: കാപ്പംകൊല്ലി ജങ്ഷനിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടാകുന്ന അപകടങ്ങൾ തുടർക്കഥ. അപകടങ്ങൾ കുറക്കാൻ സംവിധാനമുണ്ടാക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിനുനേരെ പുറം തിരിഞ്ഞ് നിൽക്കുകയാണ് പൊതുമരാമത്ത് അധികൃതർ. കഴിഞ്ഞ ദിവസം കാർ സ്കൂട്ടറിലിടിച്ച് അപകടമുണ്ടായിരുന്നു. ഇതോടെ നാട്ടുകാർ വീണ്ടും രംഗത്തുവന്നു.
ചോലാടി-ചുണ്ടേൽ ഹൈവേയിലേക്ക് കൽപറ്റയിൽനിന്നുള്ള റോഡ് കാപ്പംകൊല്ലി ജംങ്ഷനിലാണ് വന്നുചേരുന്നത്. ഇവിടം സ്ഥിരം അപകടമേഖലയാവുകയാണ്. ഹൈവേയിലൂടെ വേഗത്തിൽ പോകുന്ന വാഹനങ്ങൾ കൽപറ്റ ഭാഗത്തുനിന്ന് ഹൈവേയിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങളുമായി കൂട്ടിയിടിച്ചാണ് അപകടങ്ങളുണ്ടാകുന്നത്.
ജങ്ഷനിലെത്തുമ്പോൾ വേഗം കുറക്കാനും ഹൈവേയിൽനിന്ന് വാഹനങ്ങൾ തിരിഞ്ഞു പോകുന്നതിനുള്ള സൂചനാ സംവിധാനം ജങ്ഷനിൽ ഏർപ്പെടുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. നിരവധി പരാതികൾ നൽകിയിട്ടും അധികൃതർ നടപടിയെടുക്കുന്നില്ലെന്ന ആക്ഷേപമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.