തൊഴിലാളിക്ഷാമം; വിളവെടുക്കാനാകാതെ കാപ്പിക്കർഷകർ
text_fieldsമേപ്പാടി: തൊഴിലാളിക്ഷാമം രൂക്ഷമായതിനെ തുടർന്ന് വിളവെടുപ്പ് പ്രതിസന്ധിയിൽ. ജില്ലയിലെ നിരവധി കാപ്പിത്തോട്ടങ്ങളിൽ വിളവെടുപ്പിന് ആളെ കിട്ടാത്ത അവസ്ഥയാണ്.
മേപ്പാടി മേഖലയിലെ കാപ്പിക്കർഷകർ ആളെ കിട്ടാതായതോടെ വിളവെടുപ്പ് നടത്താൻ കഴിയാത്ത അവസ്ഥയിലാണ്. ചില വലിയ തോട്ടങ്ങളിൽ മാത്രമാണ് വിളവെടുക്കാൻ അന്തർസംസ്ഥാന തൊഴിലാളികളുള്ളത്. കാലം തെറ്റി പെയ്ത മഴയും കാപ്പിക്കർഷകർക്ക് വിനയായി. പറിച്ചെടുക്കാത്ത കാപ്പിക്കുരു പഴുത്തും ഉണങ്ങിയും ചെടികളിൽത്തന്നെ നിൽക്കുമ്പോഴാണ് കാലം തെറ്റി മഴ പെയ്യുന്നത്. മഴയും മഞ്ഞും വന്നതോടെ കാപ്പി വീണ്ടും പൂത്തു.
ഇത് അടുത്ത വർഷത്തെ വിളവിനെ പ്രതികൂലമായി ബാധിക്കുമെന്നാണ് കർഷകർ പറയുന്നത്. കളങ്ങളിൽ ഉണക്കാനിട്ട കാപ്പിക്കുരു മഴ നനഞ്ഞ് ഒലിച്ചുപോയ സംഭവങ്ങളും നിരവധിയുണ്ട്. കാപ്പി ധാരാളമായി കൃഷി ചെയ്യുന്ന മേഖലയാണ് മേപ്പാടി, മൂപ്പൈനാട് പഞ്ചായത്തുകൾ.കാപ്പിക്ക് സാമാന്യം ഭേദപ്പെട്ട വിലയുണ്ടെങ്കിലും ഇതിന്റെ ഗുണം ലഭിക്കാത്ത അവസ്ഥയാണിപ്പോൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.