നാട്ടുകാരുടെ എതിർപ്പ്; ഖനനം തടഞ്ഞു
text_fieldsമേപ്പാടി: ചുണ്ടേൽ-ചോലാടി റോഡരികിൽ കോട്ടനാട് നാൽപ്പത്താറിൽ കെട്ടിടം നിർമിക്കുന്നതിനായി സ്വകാര്യ വ്യക്തി മണ്ണെടുത്ത് നീക്കം ചെയ്യുന്നതിൽ നാട്ടുകാരിൽ ചിലർ എതിർപ്പ് പ്രകടിപ്പിക്കുകയും എ.ഡി.എമ്മിനടക്കം പരാതി ബോധിപ്പിക്കുകയും ചെയ്തതിെൻറ അടിസ്ഥാനത്തിൽ പ്രവൃത്തിക്ക് വില്ലേജ് ഓഫിസർ സ്റ്റോപ് മെമ്മോ നൽകി.
നാൽപ്പത്താറ്-കാപ്പിക്കാട് റോഡിന് മണ്ണെടുപ്പ് ഭീഷണി ഉയർത്തുെന്നന്നും നിശ്ചയിക്കപ്പെട്ടതിലും കൂടുതൽ അളവിൽ മണ്ണെടുക്കുെന്നന്നും വീട് നിർമാണത്തിന് തറയിൽ മണ്ണ് നിറക്കാനെന്ന് പറഞ്ഞ് മണ്ണിട്ട് സ്ഥലം നികത്തുെന്നന്നുമൊക്കെയുള്ള പരാതികൾ ഉയർന്നതിനെത്തുടർന്നാണ് വില്ലേജ് ഓഫിസറുടെ നടപടി.
നാൽപ്പത്താറ് സ്വദേശി എം.വി. ലൂക്കോസിെൻറ പേരിൽ അനുവദിച്ച ജിയോളജി വകുപ്പിെൻറ മിനറൽ ട്രാൻസിറ്റ് പാസ് ഉപയോഗിച്ചാണ് മണ്ണ് ഖനനം നടത്തിയത്. 1965.61 ക്യുബിക് മീറ്റർ മണ്ണെടുക്കാനുള്ളതാണ് നിബന്ധനകൾക്ക് വിധേയമായിട്ടുള്ള പാസ്. ഇതിനായി സ്ഥലമുടമ 78,625 രൂപ റോയൽറ്റി അടച്ചിട്ടുണ്ട്.
എന്നാൽ, പരാതി ലഭിച്ചതിെൻറ അടിസ്ഥാനത്തിൽ എ.ഡി.എം നിർദേശിച്ചതനുസരിച്ചാണ് കോട്ടപ്പടി വില്ലേജ് ഓഫിസർ സ്ഥലം സന്ദർശിച്ച് താൽക്കാലിക സ്റ്റോപ് മെമ്മോ നൽകിയത്. ഇതോടെ മണ്ണെടുക്കൽ നിർത്തിവെക്കേണ്ടി വന്നു. നിബന്ധനകൾക്ക് വിധേയമായി മാത്രമേ പ്രവർത്തിച്ചിട്ടുള്ളൂവെന്നാണ് സ്ഥലമുടമയുടെ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.