ടൗണിൽ കുടിവെള്ളം പാഴാക്കുന്ന പ്രശ്നം; പൈപ്പ് നന്നാക്കി പഞ്ചായത്തധികൃതർ
text_fieldsമേപ്പാടി: ടൗണിന്റെ മധ്യഭാഗത്തായി പൈപ്പ്പൊട്ടി കുടിവെള്ളം പാഴാകുന്നതിന് ഒടുവിൽ പരിഹാര നടപടി സ്വീകരിച്ച് ഗ്രാമപഞ്ചായത്ത്.
പരാതികൾക്കൊടുവിൽ പഞ്ചായത്തധികൃതർ പൈപ്പ് നന്നാക്കാൻ നടപടി സ്വീകരിച്ചതോടെ പ്രശ്നത്തിന് പരിഹാരമായി.
പൈപ്പ് പൊട്ടി ടൗണിലൂടെ വെള്ളം നിറഞ്ഞൊഴുകുന്നതുമൂലം കാൽനട യാത്രക്കാർക്കും സമീപത്തെ വ്യാപാരികൾക്കുമെല്ലാം ഉണ്ടാകുന്ന വിഷമതകൾ ഒന്നിലേറെ തവണ മാധ്യമം വാർത്തയിലൂടെ അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയിരുന്നു.
കഴിഞ്ഞ ഒരു വർഷത്തോളമായി ഈ ഭാഗത്ത് പൈപ്പ് പൊട്ടി വെള്ളം റോഡിലൂടെ നിറഞ്ഞൊഴുകാൻ തുടങ്ങിയിട്ട്. കോഴിക്കോട്-ഊട്ടി ഹൈവേ ആയതിനാൽ റോഡ് പൊളിച്ച് പൈപ്പ് നന്നാക്കാൻ പൊതുമരാമത്ത് അധികൃതരുടെ അനുമതി ലഭിക്കണമെന്ന കാരണം ചൂണ്ടിക്കാട്ടി പഞ്ചായത്ത് അധികൃതർ നടപടിയെടുക്കാതിരിക്കുകയായിരുന്നു.
നിരവധി പരാതികൾ ഉയർന്നതിനെത്തുടർന്ന് ഒടുവിൽ പഞ്ചായത്തധികൃതർ നടപടിയെടുക്കാൻ നിർബന്ധിതരാവുകയായിരുന്നു.
റോഡ് പൊളിച്ച് പൊട്ടിയ പൈപ്പ് നന്നാക്കിയതോടെ പ്രശ്നം പരിഹരിക്കപ്പെട്ടിരിക്കുകയാണിപ്പോൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.