അക്ഷയ കേന്ദ്രമില്ലാതെ മേപ്പാടി
text_fieldsമേപ്പാടി: മേപ്പാടിയിൽ അക്ഷയ കേന്ദ്രമില്ലാതായിട്ട് രണ്ടു വർഷം. അക്ഷയ കേന്ദ്രത്തിലൂടെ മാത്രമായി ലഭിക്കേണ്ട ഡിജിറ്റൽ സേവനങ്ങൾക്ക് കിലോമീറ്ററുകൾ അകലെ കൽപറ്റയിലും മൂപ്പൈനാട് തിനപുരത്തും മറ്റും പോയി മണിക്കൂറുകൾ ക്യൂ നിൽക്കേണ്ടി വരുന്ന അവസ്ഥയാണ്. വയോജനങ്ങൾക്കും മറ്റും ഇത് വലിയ പ്രയാസം സൃഷ്ടിക്കുന്നു. സാമൂഹികക്ഷേമ പെൻഷൻ മസ്റ്ററിങ്, തോട്ടം തൊഴിലാളികളുടെ പെൻഷൻ, പി.എഫ് ലോൺ അപേക്ഷകൾ എന്നിവയൊക്കെ അക്ഷയ കേന്ദ്രം മുഖേനയാണ് ചെയ്തിരുന്നത്.
പ്രദേശത്ത് ഇതിന് സൗകര്യമില്ലാതായത് ഈ വിഭാഗങ്ങളെയല്ലാം വിഷമത്തിലാക്കിയിരിക്കുകയാണ്. പഞ്ചായത്ത് സി.ഡി.എസ് ആസ്ഥാനത്ത് പ്രവർത്തിച്ചിരുന്ന അക്ഷയ കേന്ദ്രം നിർത്തി രണ്ട് വർഷത്തോളമായിട്ടും മറ്റൊന്ന് തുടങ്ങാൻ നടപടിയായിട്ടില്ല. പുതിയ അപേക്ഷകൾ സ്വീകരിച്ച് കൂടിക്കാഴ്ച നടത്തിയിരുന്നെങ്കിലും അക്ഷയ കേന്ദ്രം തുറക്കാൻ നടപടി ഉണ്ടായില്ല. പഞ്ചായത്തിൽ ചൂരൽമലയിലാണ് ഒരു അക്ഷയ കേന്ദ്രമുള്ളത്. അവിടേക്ക് മേപ്പാടിയിൽ നിന്ന് 13 കിലോമീറ്റർ സഞ്ചരിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.