തടസ്സങ്ങൾ നീക്കി; മുണ്ടക്കൈ പുഴ ഇനി സുഗമമായി ഒഴുകും
text_fieldsമേപ്പാടി: തടസ്സങ്ങൾ നീക്കിയതോടെ മുണ്ടക്കൈ പുഴ ഇനി സുഗമമായി ഒഴുകും. പുത്തുമല ഉരുൾപൊട്ടലിനെത്തുടർന്ന് വൻ തോതിൽ ഒഴുകിയെത്തിയ കല്ലും മണ്ണും മരങ്ങളും വന്നടിഞ്ഞത് മുണ്ടക്കൈ പുഞ്ചിരിമട്ടത്താണ്.
ഇവിടത്തെ രണ്ടു വീടുകളും ഒരു മരപ്പാലവും റോഡും തകർന്നിരുന്നു. മണ്ണും കല്ലും മരങ്ങളും വന്നടിഞ്ഞ് പുഴയുടെ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെടുകയും ഗതിമാറി ഒഴുകാനും തുടങ്ങി.
അഡ്വ. ടി. സിദ്ദീഖ് എം.എൽ.എയുടെ ഇടപെടലിനെ തുടർന്ന് റവന്യൂ വകുപ്പിെൻറ ദുരന്തനിവാരണത്തിനുള്ള ഫണ്ടിൽനിന്ന് അനുവദിച്ച 10 ലക്ഷം രൂപ ചെലവഴിച്ചാണ് കല്ലും മണ്ണും മരങ്ങളുമെല്ലാം നീക്കം ചെയ്തത്.
മണ്ണുമാന്തിയന്ത്രങ്ങളുടെ സഹായത്തോടെയാണ് തടസ്സങ്ങൾ നീക്കിയത്. എം.എൽ.എ സ്ഥലം സന്ദർശിച്ചു. യു.ഡി.എഫ് നേതാക്കളായ ബി. സുരേഷ് ബാബു, ടി. ഹംസ, വാർഡ് അംഗം ബാലൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.