മുണ്ടക്കൈ ക്ഷേത്രത്തിൽ മൂന്നര മാസത്തിനു ശേഷം തിരിതെളിഞ്ഞു
text_fieldsമേപ്പാടി: ദുരന്തത്തിന്റെ അന്ധകാരമകറ്റി പ്രതീക്ഷയുടെ തിരിതെളിയിച്ച് മുണ്ടക്കൈ മാരിയമ്മൻ ക്ഷേത്രം. ഉരുൾപൊട്ടൽ ദുരന്തത്തിന് ശേഷം ആദ്യമായി ക്ഷേത്രത്തിൽ പൂജകൾ ആരംഭിച്ചു. ശുദ്ധികലശം, കലശകുംഭം, ഗണപതി ഹോമം എന്നിവയും നടന്നു.
മുണ്ടക്കൈയിലെ ഏറ്റവും പുരാതനമായ ക്ഷേത്രമാണിത്. ദുരന്തത്തെത്തുടർന്ന് നിലച്ചുപോയ പൂജകൾ മൂന്നര മാസങ്ങൾക്ക് ശേഷമാണ് പുനരാരംഭിച്ചത്. എല്ലാ മലയാള മാസവും ഒന്നാം തീയതി പൂജകൾ നടത്തുമെന്ന് ഭാരവാഹികളായ പി. മണി, വിജയൻ മഠത്തിൽ എന്നിവർ പറഞ്ഞു. ക്ഷേത്രം തന്ത്രി ശാന്തിമഠം തിലകരാജിന്റെ മുഖ്യ കാർമികത്വത്തിലായിരുന്നു പൂജാചടങ്ങുകൾ. ക്ഷേത്ര കമ്മിറ്റി ഭാരവാഹികളായ മഠത്തിൽ വിജയൻ, മണി, സജി, കൃഷ്ണൻ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.