ലേലം ചെയ്യാൻ നടപടിയില്ല; ലക്ഷങ്ങൾ വിലമതിക്കുന്ന ഈട്ടിമരം നശിക്കുന്നു
text_fieldsമേപ്പാടി മാനിവയൽ-കല്ലുമല കോളനി റോഡരികിൽ വർഷങ്ങൾക്കു മുമ്പ് മുറിച്ചിട്ട വീട്ടിമരം ജീർണിക്കുന്ന അവസ്ഥയിൽ
മേപ്പാടി: ഗ്രാമപഞ്ചായത്തിലെ മാനിവയൽ-കല്ലുമല കോളനി റോഡരികിൽ അപകട ഭീഷണി ഉയർത്തിനിന്നിരുന്ന ഉണങ്ങിയ ഈട്ടിമരം വെട്ടിയിട്ടിട്ട് വർഷങ്ങളായിട്ടും ലേലം ചെയ്യാൻ നടപടിയില്ലാത്തതിനാൽ ലക്ഷങ്ങൾ വിലമതിക്കുന്ന മരം ദ്രവിച്ച് നശിക്കുന്നു. റോഡരികിലെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് നിൽക്കുന്ന ഉണങ്ങിയ കൂറ്റൻ ഈട്ടിമരം സമീപത്തെ കുടുംബങ്ങൾക്ക് അപകട ഭീഷണി ഉയർത്തുന്നുവെന്ന പരാതിയെത്തുടർന്ന് വെട്ടി നീക്കാൻ റവന്യൂ വകുപ്പ് അനുമതി നൽകിയിരുന്നു.
അതുപ്രകാരം സമീപവാസികൾ പണം മുടക്കിയാണ് ആറുവർഷം മുമ്പ് മരം മുറിച്ചിട്ടത്. എന്നാൽ, മുറിച്ച മരം ലേലം ചെയ്ത് സർക്കാർ ഖജനാവിലേക്ക് മുതൽക്കൂട്ടുന്നതിന് തുടർനടപടികൾ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായില്ല. പഞ്ചായത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഈ ഗണത്തിൽപ്പെടുന്ന മരങ്ങൾ ഇതുപോലെ ചിതലെടുത്ത് നശിക്കുന്നുണ്ട്. വിഷയത്തിൽ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ആവശ്യമുയർന്നിട്ടുള്ളത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.