സഞ്ചാരികളേ, പാതയോരം മാലിന്യം തള്ളാനുള്ളതല്ല
text_fieldsമേപ്പാടി: പ്രധാന വിനോദ സഞ്ചാര മേഖലയായ തൊള്ളായിരം കണ്ടി, സൂചിപ്പാറ എന്നിവിടങ്ങളിലേക്കുള്ള പാതയോരങ്ങൾ മാലിന്യ നിക്ഷേപ കേന്ദ്രങ്ങളായി. ഭക്ഷണാവശിഷ്ടങ്ങൾ, പ്ലാസ്റ്റിക് എന്നിവ പ്രദേശങ്ങളിൽ വ്യാപകമായി നിക്ഷേപിക്കുന്നു. കള്ളാടി മുതൽ തൊള്ളായിരം കണ്ടി വരെയുള്ള റോഡിനിരുവശത്തും കള്ളാടി - സൂചിപ്പാറ റോഡിനിരുവശത്തും വലിയ തോതിൽ മാലിന്യ നിക്ഷേപമുണ്ട്. പ്ലാസ്റ്റിക്, ഭക്ഷ്യാവശിഷ്ടങ്ങൾ എന്നിവയെല്ലാം ഇതിൽപെടുന്നു.
മേപ്പാടി റേഞ്ചിന് കീഴിലുള്ള വനപ്രദേശങ്ങളിലും സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളിലുമാണ് മാലിന്യങ്ങൾ പ്ലാസ്റ്റിക് ചാക്കുകളിലാക്കി നിക്ഷേപിക്കുന്നത്. മഴയത്ത് ഇവ ഒഴുകി പുഴകളിലേക്കും മറ്റ് ജല സ്രോതസ്സുകളിലേക്കുമാണ് എത്തുക. ജലസ്രോതസ്സുകൾ മലിനമാകുന്നതോടൊപ്പം പകർച്ചവ്യാധികൾ പടരാനും ഇത് കാരണമാകുമെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. ഗ്രാമപഞ്ചായത്ത്, വനം വകുപ്പ്, ആരോഗ്യ വകുപ്പ് അധികൃതർ ഇത് ഗൗരവമായെടുത്ത് നടപടികൾ സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു. ടൂറിസം വളരുമ്പോൾ ഭൂപ്രദേശങ്ങൾ മലിനമാക്കപ്പെടാതിരിക്കാനുള്ള മുൻ കരുതൽ നടപടി വേണമെന്ന ആവശ്യം ശക്തമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.