അപകടഭീഷണി ഉയർത്തിയ മരത്തിന്റെ കൊമ്പുകൾ മുറിച്ചുനീക്കി
text_fieldsമേപ്പാടി: നെടുമ്പാല ടൗണിൽ അപകടഭീഷണി ഉയർത്തിനിന്നിരുന്ന കൂറ്റൻ മരത്തിന്റെ കൊമ്പുകൾ മുറിച്ചുനീക്കി. വനം വകുപ്പിന്റെ കൈവശത്തിലുള്ള ഭൂമിയിൽ സമീപത്തെ വ്യാപാര സ്ഥാപനങ്ങൾക്കുകൂടി ഭീഷണിയായി നിന്ന ഗ്രാന്റീസ് മരത്തിന്റെ കൊമ്പുകളാണ് മുറിച്ചുമാറ്റിയത്. 40 മീറ്ററിലധികം ഉയരമുള്ള മരത്തിന്റെ കൊമ്പുകൾ റോഡിലേക്ക് പൊട്ടിവീഴുക പതിവായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു.
അപകട ഭീഷണി ഒഴിവാക്കാൻ മരത്തിന്റെ കൊമ്പുകൾ മുറിക്കണമെന്ന ഗ്രാമപഞ്ചായത്തിന്റെ അപേക്ഷ പരിഗണിച്ച് ജില്ല ദുരന്തനിവാരണ അതോറിറ്റി കൊമ്പുകൾ മുറിച്ചുനീക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് വനം വകുപ്പ് അനുമതി നൽകുകയായിരുന്നു. ഇതിനുള്ള ചെലവ് നാട്ടുകാരാണ് വഹിച്ചത്. രണ്ട് ദിവസങ്ങളിലായാണ് കൊമ്പുകൾ മുറിക്കുന്ന പ്രവൃത്തി പൂർത്തിയാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.