അപകട ഭീഷണിയുയർത്തിയ മരം മുറിച്ചുമാറ്റി
text_fieldsമേപ്പാടിയിലെ ഓട്ടോ സ്റ്റാൻഡിന് സമീപത്തെ വാകമരം
മുറിച്ചുനീക്കുന്നു
മേപ്പാടി: വടുവഞ്ചാൽ റോഡിൽ ഓട്ടോ സ്റ്റാൻഡിന് സമീപം അപകട ഭീഷണി ഉയർത്തിനിന്ന കൂറ്റൻ വാകമരം മുറിച്ചുനീക്കി. ഓട്ടോ സ്റ്റാൻഡിനോട് ചേർന്നാണ് മരം നിന്നിരുന്നത്. കൊമ്പുകൾ ഇടയ്ക്കിടെ പൊട്ടി വീണ് വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നത് പതിവായിരുന്നു. ഇതേത്തുടർന്ന് ഗ്രാമ പഞ്ചായത്തിന്റെ അപേക്ഷ പ്രകാരം പൊതുമരാമത്ത് വകുപ്പ് ഹൈവേ വിഭാഗം അധികൃതർ മരം മുറിക്കാൻ അനുമതി നൽകുകയായിരുന്നു. ടെണ്ടർ ക്ഷണിച്ചാണ് പ്രവൃത്തി നടത്തിയത്. മരം മുറിക്കുന്നതിനിടെ അപകടവും വാഹനക്കുരുക്കും ഒഴിവാക്കാൻ ബസ് സ്റ്റാൻഡിലൂടെ ഗതാഗതം വഴി തിരിച്ചുവിട്ടു. ടൗണിലെ ഓട്ടോ ഡ്രൈവർമാർ മണിക്കൂറുകളോളം പാടുപെട്ടാണ് ഗതാഗത സ്തംഭനം ഒഴിവാക്കിയത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.