ഈ ആദിവാസി കോളനികളിലും ജീവിതമുണ്ട്
text_fieldsമേപ്പാടി: വെള്ളരിമല വില്ലേജിലുൾപ്പെടുന്ന പട്ടിക വർഗ കോളനികളെ ബന്ധപ്പെട്ട സർക്കാർ വകുപ്പുകൾ അവഗണിക്കുന്നതായി ആക്ഷേപം. മുൻ വർഷങ്ങളെ അപേക്ഷിച്ച് മഴക്കാല പൂർവ ശുചീകരണം, മെഡിക്കൽ ക്യാമ്പുകൾ, പകർച്ചവ്യാധി പ്രതിരോധം, ബോധവത്കരണം തുടങ്ങിയ ഒരു പ്രവർത്തനവും ഈ വർഷം കോളനികളിൽ നടത്തിയിട്ടില്ല എന്നാണ് ആരോപണം.
മുണ്ടക്കൈ, പുഞ്ചിരി മട്ടം, അട്ടമല, ചൂരൽമല, ഏലവയൽ, കള്ളാടി തുടങ്ങിയ പ്രദേശങ്ങളിലെല്ലാം ആദിവാസി കോളനികളുണ്ട്. പ്രാക്തന ഗോത്ര വിഭാഗമായ ചോലനായ്ക്ക കുടുംബങ്ങൾ അധിവസിക്കുന്ന എറാട്ടറക്കുണ്ട് കോളനിയും ഈ വില്ലേജിലുണ്ട്.
മഴക്കാലപൂർവ ശുചീകരണ പ്രവൃത്തികളൊന്നും നടക്കാത്തതിനാൽ കോളനികളിൽ പകർച്ചവ്യാധി ഭീഷണി നിലനിൽക്കുന്നുവെന്ന് പത്താം വാർഡ് അംഗം എൻ.കെ.സുകുമാരൻ പറയുന്നു. ട്രൈബൽ, ആരോഗ്യ വകുപ്പധികൃതരുടെ അടിയന്തര ശ്രദ്ധ ഇവിടങ്ങളിൽ പതിയണമെന്നാണ് ആവശ്യമുയരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.