തോറ്റ സ്ഥാനാർഥിയുടെ വീടിനു കല്ലേറ്; ജനൽചില്ലുകൾ തകർന്നു
text_fieldsമേപ്പാടി: പരാജയപ്പെട്ട ഇരുപതാം വാർഡ് എൽ.ഡി.എഫ് വനിത സ്ഥാനാർഥിയും മുൻ പഞ്ചായത്ത് ഭരണസമിതിയംഗവുമായ പ്രതീജ പ്രദീപിെൻറ 46 കാപ്പിക്കാട് വീടിന് രാത്രി കല്ലെറിഞ്ഞതായി പരാതി. കല്ലേറിൽ ജനൽചില്ലുകൾ തകർന്നു. വിജയിച്ച യു.ഡി.എഫ് സ്ഥാനാർഥിയുടെ വിജയാഹ്ലാദ പ്രകടനം രാത്രി പ്രദേശത്ത് നടന്നിരുന്നു.
പ്രകടനം അവസാനിച്ച ശേഷം രാത്രി 9.30ഓടെയാണ് ആളില്ലാത്ത വീടിനു നേരെ കല്ലേറ് നടന്നത്. സംഭവം നടന്നയുടൻ വീടിനു എതിർവശത്തെ കാപ്പിത്തോട്ടത്തിലൂടെ ഒരാൾ ഓടിമറയുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ തിരച്ചിൽ നടത്തി. ഒരാളെ സംശയകരമായ സാഹചര്യത്തിൽ കാപ്പിത്തോട്ടത്തിൽനിന്ന് പിടികൂടി പൊലീസിൽ ഏൽപിച്ചു. പൊലീസ് കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.