കുന്നമ്പറ്റ ജനവാസമേഖലയിൽ വീണ്ടും കാട്ടാന; ജനം ഭീതിയിൽ
text_fieldsമേപ്പാടി: കുന്നമ്പറ്റ ജനവാസ മേഖലയിൽ കഴിഞ്ഞ ദിവസം രാത്രിയിലും കാട്ടാനയെത്തി. പ്രദേശത്ത് വ്യാപകമായി കൃഷിനാശവും വരുത്തി. ഇതോടെ പ്രദേശത്തുകാർ ഭീതിയിലാണ്. കാട്ടാന ആക്രമണത്തിൽ മുമ്പ് രണ്ടുപേർക്ക് ജീവൻ നഷ്ടപ്പെട്ട പ്രദേശമാണ് കുന്നമ്പറ്റ.
രാത്രികാലങ്ങളിൽ ചെമ്പ്ര വന പ്രദേശത്തുനിന്ന് ഇടക്കിടെ കാട്ടാനകൾ ജനവാസ മേഖലയിലേക്കിറങ്ങുന്നത് നാട്ടുകാരുടെ ഉറക്കം കെടുത്തുകയാണ്. കഴിഞ്ഞ ദിവസം രാത്രിയിലും ഇവിടെ കാട്ടാനയെത്തി. വീടുകളുടെ മുറ്റത്തുകൂടിയായിരുന്നു ആനയുടെ സഞ്ചാരം. പ്രദേശത്ത് വ്യാപക കൃഷിനാശവും വരുത്തി.
രാത്രിയായാൽ വീടിന് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയിലാണ് നാട്ടുകാർ. വൈദ്യുതി ഫെൻസിങ് അടക്കമുള്ള പ്രതിരോധ നടപടികൾ എങ്ങുമെത്തിയില്ല. അതിനാൽ ജനങ്ങൾക്കിടയിൽ പ്രതിഷേധം ശക്തമാണ്. പ്രശ്നത്തിന് അടിയന്തര പരിഹാരം വേണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.