കാശ്മീരിനെ വിറപ്പിച്ച് കാട്ടാന
text_fieldsമേപ്പാടി: പുത്തുമല കാശ്മീർ പ്രദേശത്ത് കാട്ടാനയുടെ പരാക്രമം. പടിപ്പുരയ്ക്കൽ പ്രശാന്ത്, സമീപവാസിയായ ഇബ്രാഹിം എന്നിവരുടെ സ്ഥലത്തെ കാർഷിക വിളകൾ നശിപ്പിച്ചു. തിങ്കളാഴ്ച പുലർച്ച നാലരയോടെയായിരുന്നു സംഭവം. പ്രശാന്ത്, ഇബ്രാഹിം എന്നിവരുടെ വീട്ടുമുറ്റത്തും കാട്ടാനയെത്തി. തുടർന്ന് പറമ്പിലേക്കിറങ്ങി വാഴ, ഏലം, കാപ്പി, കുരുമുളക് വള്ളികൾ എന്നിവ വ്യാപകമായി നശിപ്പിച്ചു. വീടിനുപുറത്ത് കാട്ടാനയുടെ സാന്നിധ്യം മനസ്സിലാക്കിയ വീട്ടുകാർ പുറത്തിറങ്ങാൻ ഭയപ്പെട്ടു.
എങ്കിലും ലൈറ്റുകളിട്ടതോടെ ആന മെല്ലെ പിൻവാങ്ങി. പ്രദേശത്ത് ഇടക്കിടെ കാട്ടാനകളെത്തുന്നുണ്ട്. കൃഷികൾക്ക് നാശം വരുത്തുന്നതും പതിവാണ്. വനം വകുപ്പധികൃതർ സ്ഥലം സന്ദർശിച്ചു. നശിപ്പിക്കപ്പെട്ട കാർഷിക വിളകൾക്ക് നഷ്ടപരിഹാരം ലഭിക്കണമെന്ന് വീട്ടുകാർ ആവശ്യപ്പെട്ടു. ആനകളെ പേടിച്ച് കൃഷി ചെയ്യാൻ കഴിയാത്ത സാഹചര്യമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.